Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുജറാത്ത് പിസിസി വർക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; ജിഗ്‌നേഷ് മേവാനിക്കും പദവി

ഗുജറാത്ത് പിസിസി വർക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; ജിഗ്‌നേഷ് മേവാനിക്കും പദവി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (ജിപിസിസി) വർക്കിങ് പ്രസിഡന്റുമാരെ നിയമിക്കുന്നതിനുള്ള നിർദ്ദേശം അംഗീകരിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയടക്കം ഏഴു പേരെ വർക്കിങ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു.

ജിഗ്‌നേഷ് മേവാനിയെ കൂടാതെ എംഎൽഎമാരായ ലളിത് കഗത്താര, രുത്വിക് മക്വാന, അംബരീഷ് ജെ. ദേർ, ഹിമ്മത്സിങ് പട്ടേൽ, പാർട്ടി നേതാക്കളായ കദിർ പിർസാദ, ഇന്ദ്രവിജയ്‌സിങ് എന്നിവരെയാണ് സംസ്ഥാനത്ത് പാർട്ടിയുടെ വർക്കിങ് പ്രസിഡന്റുമാരായി നിയമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പത്രക്കുറിപ്പിൽ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP