Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാം ജീവിക്കുന്നത് ജിഡിപി ടണ്ണിലും ദേശീയത ഡെസിബലിലും ദാരിദ്ര്യം മതിലിന്റെ നീളത്തിലും വീതിയിലും കണക്കാക്കപ്പെടുന്ന കാലത്ത്; ബിജെപിയുടെ പുതിയ ഇന്ത്യയെ പരിഹസിച്ച് കോൺഗ്രസ്

നാം ജീവിക്കുന്നത് ജിഡിപി ടണ്ണിലും ദേശീയത ഡെസിബലിലും ദാരിദ്ര്യം മതിലിന്റെ നീളത്തിലും വീതിയിലും കണക്കാക്കപ്പെടുന്ന കാലത്ത്; ബിജെപിയുടെ പുതിയ ഇന്ത്യയെ പരിഹസിച്ച് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രസർക്കാർ ശ്രമിക്കുന്നത് സാമ്പത്തിക നില സംബന്ധിച്ച കണക്കുകൾ രഹസ്യമാക്കി വെക്കാനും ദാരിദ്ര്യം മതിലുകെട്ടി മറയ്ക്കാനുമാണ് എന്ന് കോൺഗ്രസ്. ഉപഭോഗത്തിനായി ചിലവഴിക്കുന്ന തുക 40 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി എന്നതടക്കമുള്ള കണക്കുകൾ സർക്കാർ മറച്ചുവെക്കുകയാണ്. കണക്കുകൾ പുറത്തുവിട്ടാൽ മാത്രമെ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂ എ്ന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി അഹമ്മദാബാദിൽ മതിലുകെട്ടി ദാരിദ്ര്യം മറച്ചുവെക്കാനാണ് ഗുജറാത്ത് സർക്കാർ ശമിക്കുന്നത്. ജിഡിപി ടണ്ണിലും, ദേശീയത ഡെസിബലിലും ദാരിദ്ര്യം മതിലിന്റെ നീളത്തിലും വീതിയിലും കണക്കാക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പരിഹസിച്ചു. ഇതാണ് ബിജെപിയുടെ പുതിയ ഇന്ത്യയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജിഡിപി, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവ സംബന്ധിച്ച കണക്കുകളെല്ലാം സർക്കാർ മറച്ചു വെക്കുകയാണെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് ഭല്ല കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP