Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

25000 രൂപ കടം വാങ്ങിയെന്ന പേരിൽ അടിമപ്പണി ചെയ്യിക്കുന്നത് 15 വർഷത്തോളം ! തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തും വെല്ലൂരിലും രണ്ട് മരം മുറി സംഘങ്ങളിൽ നിന്നും മോചിപ്പിച്ചത് 42 പേരെ; വെല്ലൂരിൽ നിന്നും 14 പേരെയും കാഞ്ചീപുരത്ത് എട്ട് കുടുംബങ്ങളിലെ 19 കുട്ടികൾ അടക്കം 28 പേരെയും മോചിപ്പിച്ചു; വൃദ്ധ തൊഴിലാളി ഉദ്യോഗസ്ഥരുടെ കാലിൽ വീണ് നന്ദി പറയുന്ന ചിത്രം സമൂഹ മാധ്യമത്തിൽ വൈറൽ

25000 രൂപ കടം വാങ്ങിയെന്ന പേരിൽ അടിമപ്പണി ചെയ്യിക്കുന്നത് 15  വർഷത്തോളം ! തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തും വെല്ലൂരിലും രണ്ട് മരം മുറി സംഘങ്ങളിൽ നിന്നും മോചിപ്പിച്ചത് 42 പേരെ; വെല്ലൂരിൽ നിന്നും 14 പേരെയും കാഞ്ചീപുരത്ത് എട്ട് കുടുംബങ്ങളിലെ 19 കുട്ടികൾ അടക്കം 28 പേരെയും മോചിപ്പിച്ചു; വൃദ്ധ തൊഴിലാളി ഉദ്യോഗസ്ഥരുടെ കാലിൽ വീണ് നന്ദി പറയുന്ന ചിത്രം സമൂഹ മാധ്യമത്തിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: അടിമകളെ പോലെ ജോലി ചെയ്യിച്ചിരുന്ന കാലം അവസാനിച്ചെങ്കിലും രാജ്യത്ത് ഇപ്പോഴും പലഭാഗങ്ങളിലും അത് തുടരുന്നുണ്ടെന്ന് വ്യക്തമാക്കുന്ന വാർത്തയാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്നും പുറത്ത് വരുന്നത്. രണ്ട് മരം മുറി സംഘങ്ങളിൽ അടിമപ്പണി ചെയ്തിരുന്ന 42 തൊഴിലാളികളെയാണ് തമിഴ്‌നാട്ടിലെ വെല്ലൂർ കാഞ്ചീപുരം എന്നീ ജില്ലകളിൽ നിന്നായി മോചിപ്പിച്ചത്. ഇവിടെ പ്രായമേറിയ ആൾക്കാർ അടക്കമുള്ളവരെ വെച്ച് അടിമപ്പണി ചെയ്യിക്കുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റിലീസ് ബോണ്ടഡ് ലേബേഴ്‌സ് അസോസിയേഷൻ എന്ന സംഘടന നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാഞ്ചീപുരം വെല്ലൂർ ജില്ലകളിലെ സബ് കലക്ടർമാർ പരിശോധന നടത്തിയത്.

വെല്ലൂരിൽ നിന്നും 14 പേരെയും കാഞ്ചീപുരത്ത് നിന്നും എട്ട് കുടുംബങ്ങളിലെ 19 കുട്ടികൾ അടക്കം 28 പേരെയുമാണ് മോചിപ്പിച്ചത്. ഉപജീവനത്തിനായി വലയുന്നവർക്ക് 9000 മുതൽ 25000 വരെ രൂപ കടം നൽകിയ ശേഷം 2 മുതൽ 15 വർഷം വരെ അടിമപ്പണി ചെയ്യിക്കുന്നതാണ് ഇവിടുത്തെ രീതി. ജോലി സമയത്ത് ഇവർക്ക് ഭക്ഷണം പോലും നൽകിയിരുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. വെള്ളം മാത്രം കുടിച്ചാണ് ജോലി ചെയ്തിരുന്നത്. തങ്ങളുടെ കുട്ടികൾക്ക് സ്‌കൂളുകളിൽ പോകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഞങ്ങളെ പട്ടിണിക്കിട്ട് അടിമപ്പണി ചെയ്യിക്കുമ്പോൾ അവർ ഭക്ഷണവും കഴിച്ച് വിശ്രമിച്ചു.

ഈ അടിമപ്പണി സഹിക്കാനാകാതെ പലരും ഒളിച്ചോടി. വല്ലപ്പോഴും നൂറും ഇരുന്നൂറും രൂപ മാത്രമാണ് തങ്ങൾക്ക് കൂലിയായി ലഭിച്ചിരുന്നതെന്നും തൊഴിലാളികൾ വെളിപ്പെടുത്തി. ഉദ്യോഗസ്ഥർ അടിമപ്പണി ചെയ്യിപ്പിച്ചിരുന്നവരെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തൊഴിലാളികളെ നന്നായി നോക്കുന്നുണ്ടെന്നും ഇവർ രണ്ട് ആഴ്ച മാത്രമേ ഇവിടെ ജോലി ചെയ്യുന്നുള്ളുവെന്നും അവർ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്.

ഭൂമി ചെന്നൈ സ്വദേശിയായ ഒരാളുടേതാണെന്നും ഇവിടെ മരം മുറിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും മരം പിന്നീട് അരി മില്ലുകൾക്കോ ഫാക്ടറികൾക്കോ നൽകുകയാണെന്നും ഇയാൾ പറയുന്നുണ്ട്. വിഷയത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP