Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് സ്ത്രീ പുരുഷ തുല്യത ഉറപ്പ് വരുത്താൻ എന്ന് പ്രതിരോധ മന്ത്രി; എല്ലാ സൈനിക മേഖലകളിലും സ്ത്രീകൾക്ക് അവസരം ഒരുക്കുമെന്നും രാജ്‌നാഥ് സിങ്

കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് സ്ത്രീ പുരുഷ തുല്യത ഉറപ്പ് വരുത്താൻ എന്ന് പ്രതിരോധ മന്ത്രി; എല്ലാ സൈനിക മേഖലകളിലും സ്ത്രീകൾക്ക് അവസരം ഒരുക്കുമെന്നും രാജ്‌നാഥ് സിങ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അവസരങ്ങളിൽ സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിനാണ് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വനിതാ ദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്നു സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. സേനയുടെ എല്ലാ മേഖലയിലും ജോലി ചെയ്യാൻ വനിതകൾക്ക് അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിലെ ചില മേഖലകളിൽ ഇപ്പോഴും വനിതകളെ ജോലിക്ക് നിയോഗിക്കുന്നില്ല. ഈ അവസ്ഥ മാറിവരികയാണ്. വിവിധ വകുപ്പുകളിലും സൈനിക ദൗത്യങ്ങളിലും വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് സർക്കാർ മുൻകൈ എടുത്തിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ മേഖലകളിലും സ്ത്രീകളെ ശാക്തീകരിക്കാൻ കേന്ദ്രസർക്കാർ സജ്ജമായിരിക്കും. ധൈര്യവും അർപ്പണബോധവും കൊണ്ട് ചരിത്രത്തിൽ സ്ത്രീകൾ അസാധാരണമായ സംഭാവനകൾ കാഴ്ചവച്ചിട്ടുണ്ട്. രാജ്യപുരോഗതിയിൽ അവ നിർണായകമായിട്ടുമുണ്ട്. സ്ത്രീകൾക്ക് തുല്യത ഉറപ്പുവരികയും കഴിവുകൾ പരമാവധി വിനിയോഗിക്കാൻ കഴിയുകയും ചെയ്യുന്ന ഒരു പുതിയ ഇന്ത്യ വിഭാവനം ചെയ്യാൻ ജനങ്ങൾക്ക് കഴിയട്ടെ എന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP