Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെന്നിന്ത്യൻ താരം പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് പിടിച്ചെടുത്ത് സർക്കാർ; ഗസ്റ്റ് ഹൗസ് ഇരിക്കുന്നത് സർക്കാരിന്റെ ഭൂമിയിലാണെന്ന് സൂചന; 84.3 ഏക്കർ വരുന്ന ഭൂമിയിലെ അനധികൃത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിന്റെ നടപടി

തെന്നിന്ത്യൻ താരം പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് പിടിച്ചെടുത്ത് സർക്കാർ;  ഗസ്റ്റ് ഹൗസ് ഇരിക്കുന്നത് സർക്കാരിന്റെ ഭൂമിയിലാണെന്ന് സൂചന; 84.3 ഏക്കർ വരുന്ന ഭൂമിയിലെ അനധികൃത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിന്റെ നടപടി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസിനെതിരെ സർക്കാർ നടപടി. പ്രഭാസിന്റെ പേരിൽ ഹൈദരാബാദിലുള്ള ഗസ്റ്റ് ഹൗസ് പൂട്ടി സിൽ ചെയ്തിരിക്കുകയാണ് അധികൃതർ. റവന്യൂ വിഭാഗത്തിന്റെ നടപടി പ്രകാരമാണ് പ്രഭാസിനെതിരെ ഇങ്ങനൊരു നീക്കമുണ്ടായത്. സർക്കാർ ഭൂമിയിലാണ് പ്രഭാസിന്റെ വീട് നിർമ്മിച്ചിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

84.3 ഏക്കറോളം വരുന്ന ഭൂമിയിലെ അനധികൃത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് റവന്യൂ വകുപ്പ് നടപടികൾ തുടർന്നത്.അനധികൃത ഭൂമിയിൽ നിർമ്മാണം നടത്തിയ എല്ലാവരും ഇതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചു. ഈ ഭൂമി സർക്കാർ അധീനതയിൽ ഉള്ളതാണെന്ന് സുപ്രിംകോടതി വിധിച്ചു. ഈ പ്രദേശത്തോട് ചേർന്നാണ് പ്രഭാസിന്റെ ഗസ്റ്റ് ഹൗസെന്ന് റവന്യൂ വകുപ്പ് അഭിപ്രായപ്പെട്ടു.

അനധികൃത നിർമ്മാണെങ്ങൾ തടയാൻ എത്തിയ റവന്യൂ വകുപ്പ് വീട് അടഞ്ഞ് കിടക്കുന്നത് കണ്ട് അകത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഒന്നിനും കഴിയാതെ വന്നതോടെയാണ് നോട്ടീസ് പതിച്ച് വീട് സീൽ ചെയ്തതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. പ്രഭാസ് ഇതുവരെ റവന്യൂ വകുപ്പിന്റെ നടപടിയുമായി പ്രതികരിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP