Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരപുത്രി ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി; ശാഹീൻ ബാഗിൽ സ്ഥാനാർത്ഥിയാകുന്നത് ആരിബ ഖാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരപുത്രി ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി; ശാഹീൻ ബാഗിൽ സ്ഥാനാർത്ഥിയാകുന്നത് ആരിബ ഖാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ബിജെപി യിൽ എത്തുന്നതിന് മുൻപേയുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോൺഗ്രസ് ബന്ധം രാഷ്ട്രീയ മേഖലക്ക് പരിചിതമാണ്.ബിജെപി യിൽ എത്തുന്നതിന് മുൻപ് അദ്ദേഹം കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലെ തന്നെ നേതൃസ്ഥാനം വഹിച്ചിരുന്ന വ്യക്തിയായിരുന്നു.ഇപ്പോഴിതാ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ ഒരാൾ മത്സരിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി എത്തുന്നത് ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരപുത്രിയാണ്.ഡൽഹിയിലെ കോൺഗ്രസ് മുൻ എംഎ‍ൽഎ ആസിഫ് മുഹമ്മദ് ഖാന്റെ മകൾ ആരിബ ഖാനാണ് ശാഹീൻ ബാഗിൽ നിന്ന് കോൺഗ്രസിന് വേണ്ടി കന്നിയങ്കത്തിനിറങ്ങുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി എന്നാരോപിച്ച് ആസിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന പൗരത്വ വിഷയം,ഏക സിവിൽകോഡ് തുടങ്ങിയ വിഷയങ്ങളും ആരിബ പ്രചാരണായുധമാക്കുന്നുണ്ട്.ഡിസംബർ നാലിനാണ് തെരഞ്ഞെടുപ്പ്. മൂന്ന് മുനിസിപ്പൽ കോർപറേഷനുകളും ഒന്നാക്കിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP