Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യ വാഗ്ദാനം നിറവേറ്റി ജഗൻ മോഹൻ റെഡ്ഡി; സമ്പൂർണ മദ്യവർജനവുമായി ആന്ധ്രാ സർക്കാർ; സംസ്ഥാനത്തെ എല്ലാ ബാറുകളുടേയും ലൈസൻസ് റദ്ദാക്കി

ആദ്യ വാഗ്ദാനം നിറവേറ്റി ജഗൻ മോഹൻ റെഡ്ഡി; സമ്പൂർണ മദ്യവർജനവുമായി ആന്ധ്രാ സർക്കാർ; സംസ്ഥാനത്തെ എല്ലാ ബാറുകളുടേയും ലൈസൻസ് റദ്ദാക്കി

മറുനാടൻ മലയാളി ബ്യൂറോ

അമരാവതി: സമ്പൂർണ മദ്യവർജനത്തിനൊരുങ്ങി ആന്ധ്രാപ്രദേശ്. സംസ്ഥാനത്തെ മുഴുവൻ ബാറുകളുടെയും ലൈസൻസ് റദ്ദാക്കി സർക്കാർ സർക്കുലർ പുറത്തിറങ്ങി. വെള്ളിയാഴ്ചയാണ് സർക്കാർ നിർണായക തീരുമാനമെടുത്തത്.സംസ്ഥാനത്തെ സമ്പൂർണ മദ്യ നിരോധനമേർപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് ബാറുകളുടെ ലൈസൻസ് റദ്ദാക്കിയത്. വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗന്മോഹൻ റെഡ്ഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സമ്പൂർണ മദ്യനിരോധനം.

ഡിസംബർ 31ന് ശേഷം ബാറുകളോട് പ്രവർത്തനം നിർത്താൻ ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായി ബാറുകൾ ഇല്ലാതാക്കാനാണ് തീരുമാനം. അടുത്ത വർഷം ജനുവരിയിൽ ബാറുകൾക്ക് ലൈസൻസ് അനുവദിക്കുമെങ്കിലും 40 ശതമാനത്തിനാണ് മാത്രമാണ് അനുമതി നൽകുക.
നിലവിൽ 798 ബാറുകളാണ് ആന്ധ്രയിൽ പ്രവർത്തിക്കുന്നത്. 2022വരെ പ്രവർത്തിക്കാനാണ് ലൈസൻസ് നൽകുന്നത്. ഈ വർഷം നേരത്തെ സ്വകാര്യ വ്യക്തികൾക്ക് വൈൻ ഷോപ് നടത്താനുള്ള അനുമതി റദ്ദാക്കിയിരുന്നു.

ജനുവരി ഒന്നുമുതൽ രാവിലെ 11 മുതൽ രാത്രി എട്ടുവരെയാകും ബാറുകളുടെ പ്രവർത്തന സമയം. അതേസമയം, സർക്കാറിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബാറുടമകൾ. 2020 ജൂൺവരെ ലൈസൻസ് അനുമതിയുണ്ടെന്നും ഇപ്പോൾ ലൈസൻസ് റദ്ദാക്കാനാകില്ലെന്നുമാണ് ബാറുടമകളുടെ വാദം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP