Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓൺലൈൻ മാധ്യമങ്ങൾക്കും വാർത്തകൾക്കും കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്രസർക്കാർ; മാധ്യമങ്ങൾ നിർബന്ധമായി പിന്തുടരേണ്ട പെരുമാറ്റച്ചട്ടം നിർമ്മിക്കും; ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് നിലവിൽ നിയന്ത്രണങ്ങളില്ലെന്നും സ്മൃതി ഇറാനി

ഓൺലൈൻ മാധ്യമങ്ങൾക്കും വാർത്തകൾക്കും കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്രസർക്കാർ; മാധ്യമങ്ങൾ നിർബന്ധമായി പിന്തുടരേണ്ട പെരുമാറ്റച്ചട്ടം നിർമ്മിക്കും; ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് നിലവിൽ നിയന്ത്രണങ്ങളില്ലെന്നും സ്മൃതി ഇറാനി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഓൺലൈൻ മാധ്യമങ്ങൾക്കും വാർത്തകൾക്കും നിയന്ത്രണം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനിയാണ് ഇതു സംബന്ധിച്ചു സൂചന നൽകിയത്. മാധ്യമങ്ങൾ നിർബന്ധമായി പിന്തുടരേണ്ട തരത്തിൽ പെരുമാറ്റച്ചട്ടം നിർമ്മിക്കാനും സാധിക്കുമെങ്കിൽ നിയമം നിർമ്മിക്കാനുമാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്നാണു മന്ത്രിയുടെ വാക്കുകൾ നൽകുന്ന സൂചന.

ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിലവിലെ സർക്കാർ നിയന്ത്രണങ്ങൾക്കു വ്യക്തതയില്ലെന്നു സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച നിയമനിർമ്മാണത്തിന് ബന്ധപ്പെട്ട കക്ഷികളുമായി സർക്കാർ ആലോചന നടത്തിയിരുന്നെന്നും അവർ വ്യക്തമാക്കി. വ്യാജവാർത്തകളെ സംബന്ധിച്ചും വാർത്തയും കാഴ്ചപ്പാടുകളും തമ്മിലുള്ള നിയന്ത്രണരേഖ മറികടക്കുന്ന ചില മാധ്യമപ്രവർത്തകരെയും വ്യക്തികളെയും സംബന്ധിച്ചും സ്മൃതി ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവെ സൂചിപ്പിച്ചു.

അണിയറയിൽ ഒരുങ്ങുന്ന നിയമം സംബന്ധിച്ചു സ്മൃതി വ്യക്തത നൽകിയില്ലെങ്കിലും ഓൺലൈൻ മാധ്യമങ്ങൾക്കും ഉള്ളടക്കങ്ങൾക്കും കൂച്ചുവിലങ്ങിടാനുള്ള സർക്കാർ നീക്കം ഓൺലൈൻ ലോകത്ത് പുതിയ പോരാട്ടത്തിനു വഴിവയ്ക്കുമെന്നു ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP