Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി നിർബന്ധമല്ല ആധാർ; നിയമ ഭേദഗതി കേന്ദ്ര കാബിനറ്റ് അംഗീകരിച്ചു; ലോകസഭയിൽ ഉടൻ അവതരിപ്പിച്ചേക്കും; കേന്ദ്രസർക്കാർ രംഗത്തെത്തിയത് ആധാർ നിയമത്തിലെ 57-ാം വകുപ്പ് റദ്ദാക്കിയ സുപ്രീം കോടതി വിധിക്കു പിന്നാലെ; ഭേദഗതി പ്രാബല്യത്തിൽവന്നാൽ മൊബൈൽ കണക്ഷനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുൾപ്പടെയുള്ള സേവനങ്ങൾക്ക് ആധാർ ആവശ്യപ്പെടാൻ കഴിയില്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആധാർ ഇനി നിർബന്ധമല്ല. ആധാർ നിയമത്തിൽ ഭേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ. ആധാർ നിയമത്തിലെ 57-ാം വകുപ്പ് റദ്ദാക്കിയ സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് ഭേദഗതിയുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്. മൊബൈൽ സേവനങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, സ്‌കൂൾ അഡ്‌മിഷൻ, മറ്റു സേവനങ്ങൾ എന്നിവയ്ക്ക് ആധാർ നിർബന്ധമാക്കിയ നിയമനത്തിൽ വരുത്തിയ ഭേദഗതികൾ കാബിനറ്റ് അംഗീകരിച്ചു.

ഇത് ലോക്‌സഭയിൽ ഉടൻ അവതരിപ്പിക്കുമെന്നാണു സൂചന. ബിൽ പാർലമെന്റിലെത്തിയാൽ ശൈത്യകാല സമ്മേളനത്തിൽതന്നെ പാസാകും. സ്വകാര്യ സ്ഥാപനങ്ങൾ 12 അക്ക ആധാർ നമ്പർ ആവശ്യപ്പെടുന്നതു വിലക്കിയായിരുന്നു സുപ്രീം കോടതി നേരത്തെ വിധി പ്രസ്താവിച്ചത്.

ഭേദഗതി പ്രാബല്യത്തിൽവന്നാൽ മൊബൈൽ കണക്ഷൻ ലഭിക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ആധാർ ആവശ്യപ്പെടാൻ കഴിയില്ല. അതേസമയം, സർക്കാർ സേവനങ്ങൾക്കും ക്ഷേമ പദ്ധതികൾക്കും ആധാർ നിർബന്ധമാണെന്നു സുപ്രീം കോടതി വിധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP