Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'വിദ്യാഭ്യാസമില്ലെങ്കിലും നല്ല രീതിയിൽ ഭരണം കാഴ്‌ച്ചവയ്ക്കാൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട് '; സത്യപ്രതിജ്ഞാ വേളയിൽ നിയമസഭാംഗത്തെ 'വായിച്ചു കൊടുത്ത്' സഹായിച്ചത് ഗവർണർ ആനന്ദിബെൻ പട്ടേൽ; ഈശ്വരൻ ബുദ്ധി നൽകിയിട്ടുണ്ടെന്നും അതിനാൽ വിദ്യാഭ്യാസമില്ലെങ്കിലും ഭരിക്കാമെന്നും കവാസി ലഖ്മ

'വിദ്യാഭ്യാസമില്ലെങ്കിലും നല്ല രീതിയിൽ ഭരണം കാഴ്‌ച്ചവയ്ക്കാൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട് '; സത്യപ്രതിജ്ഞാ വേളയിൽ നിയമസഭാംഗത്തെ 'വായിച്ചു കൊടുത്ത്' സഹായിച്ചത് ഗവർണർ ആനന്ദിബെൻ പട്ടേൽ; ഈശ്വരൻ ബുദ്ധി നൽകിയിട്ടുണ്ടെന്നും അതിനാൽ വിദ്യാഭ്യാസമില്ലെങ്കിലും ഭരിക്കാമെന്നും കവാസി ലഖ്മ

മറുനാടൻ ഡെസ്‌ക്‌

ഛത്തീസ്‌ഗഢ്: എഴുത്തും വായനയും അറിഞ്ഞാൽ മാത്രമേ ജനസേവനം നടത്താൻ സാധിക്കൂ എന്നത് വെറും മിഥ്യാ ധാരണയാണെന്ന് ഉറപ്പിക്കുന്നതാണ് ചത്തീസ്ഖഡിലെ കോണ്ട നിയോജകമണ്ഡലത്തിൽ നിന്നും പുറത്ത് വരുന്ന വാർത്ത. സത്യപ്രതിജ്ഞാ വേളയിൽ സത്യവാചകം വായിക്കാൻ സാധിക്കാതെ കുഴഞ്ഞ നിയമസഭാംഗമായ കവാസി ലഖ്മയെ സംസ്ഥാന ഗവർണർ ആനന്ദിബെൻ പട്ടേൽ സഹായിച്ചതാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്.

ഡിസംബർ 17 ന് അധികാരമേറ്റ ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ സർക്കാർ ഒമ്പത് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി ചൊവ്വാഴ്ചയാണ് വികസിപ്പിച്ചത്. ഇതിലൊരാളായാണ് ലഖ്മയും മന്ത്രിസഭയിലെത്തിയത്. സത്യപ്രതിജ്ഞാചടങ്ങിൽ ആദ്യവാചകം വായിച്ചു കൊടുത്ത ശേഷം ബാക്കി വായിക്കാനാവാതെ നിന്ന ലഖ്മയ്ക്ക് വേണ്ടി ഗവർണർ തന്നെ ബാക്കി വായിച്ചു കൊടുക്കുകയായിരുന്നു. ലഖ്മ അത് ഏറ്റു പറഞ്ഞു മന്ത്രിയായി ചുമതലയേറ്റു.

'പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്.. സ്‌കൂളിലൊന്നും പോയിട്ടില്ല. ഈ രാജ്യത്തെ ഏറ്റവും വലിയ പാർട്ടി എനിക്ക് മത്സരിക്കാൻ ടിക്കറ്റ് തന്നു. ജീവിതത്തിന്റെ നാനാതുറകളിൽ പെട്ടവർ എന്നെ ഇഷ്ടപ്പെടുന്നു. ഈശ്വരൻ തനിക്ക് ബുദ്ധി നൽകിയിട്ടുണ്ടെന്നും അതു കൊണ്ട് വിദ്യാഭ്യാസമില്ലെങ്കിലും നല്ല രീതിയിൽ ഭരണം കാഴ്ച വെക്കാനാവുമെന്നും ലഖ്മ പറയുന്നു. കഴിഞ്ഞ 20 വർഷമായി താൻ നിയമസഭാംഗമാണ്.

തനിക്കെതിരെ അഴിമതിയാരോപണം ഒന്നും തന്നെ ഉയർന്നിട്ടില്ലെന്നും ലഖ്മ കൂട്ടിച്ചേർത്തു. 2013 ൽ കോൺഗ്രസിന്റെ നേതൃനിര ഭൂരിഭാഗവും തുടച്ചുനീക്കപ്പെട്ട നക്സൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട നേതാക്കളിലൊരാളാണ് ലഖ്മ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP