Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ലോക്‌സഭാംഗമെന്ന നിലയിൽ സുസ്ഥിരവും പ്രകൃതി സൗഹൃദപരവുമായ എല്ലാ പദ്ധതികൾക്കും പിന്തുണയുണ്ടാകും'; വയനാട്-കുന്ദമംഗലം റോഡ് നവീകരണത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി ക്ഷണിച്ച കത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി; എംഎൽഎയുടെ മാത്രമല്ല പിഡബ്ല്യുഡി എഞ്ചിനീയറുടെ ക്ഷണക്കത്തും തനിക്ക് ലഭിച്ചിരുന്നുവെന്ന് രാഹുൽ

'ലോക്‌സഭാംഗമെന്ന നിലയിൽ സുസ്ഥിരവും പ്രകൃതി സൗഹൃദപരവുമായ എല്ലാ പദ്ധതികൾക്കും പിന്തുണയുണ്ടാകും'; വയനാട്-കുന്ദമംഗലം റോഡ് നവീകരണത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി ക്ഷണിച്ച കത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി; എംഎൽഎയുടെ മാത്രമല്ല പിഡബ്ല്യുഡി എഞ്ചിനീയറുടെ ക്ഷണക്കത്തും തനിക്ക് ലഭിച്ചിരുന്നുവെന്ന് രാഹുൽ

മറുനാടൻ ഡെസ്‌ക്‌

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ തന്നെ വിജയിപ്പിച്ച് വയനാടിന്റെ വികസനത്തിനായി ഒപ്പമുണ്ടാകുമെന്ന് വീണ്ടും വ്യക്തമാക്കി രാഹുൽ ഗാന്ധി. വയനാട്- കുന്ദമംഗലം രോഡ് നവീകരണത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യാതിഥിയായി തന്നെ ക്ഷണിച്ചുകൊണ്ടുള്ള കത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ജോസ് എം തോമസിന് ഈ മാസം പത്തിനാണ് രാഹുൽ മറുപടി സന്ദേശം അയച്ചത്.

സിപിഎം എംഎൽഎ തന്നെ ക്ഷണിച്ചതിന് നന്ദി അറിയിക്കുന്നുവെന്നാണ് വയനാട് എംപിയായ രാഹുൽ ഗാന്ധി കത്തിലൂടെ വ്യക്തമാക്കുന്നത്. കത്തിൽ രാഹുൽ പറയുന്നതിങ്ങനെ: സുരക്ഷ കണക്കിലെടുത്ത് ഹെയർപിൻ വളവുകൾ വീതി കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി നല്ല രീതിയിൽ പുരോഗമിക്കുന്നതിൽ സന്തോഷമുണ്ട്.വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗമെന്ന നിലയിൽ സുസ്ഥിരവും പ്രകൃതി സൗഹാർദ്ദപരവുമായ എല്ലാ പദ്ധതികൾക്കും പിന്തുണയുണ്ടാകും.

സംസ്ഥാന സർക്കാരിനേയും ഉദ്യോഗസ്ഥരേയും കത്തിൽ അഭിനന്ദിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയും ജി.സുധാകരനും ഒരുമിച്ച് നിൽക്കുന്ന ഫ്ളക്സ് വൈറലായതോടെ വിവാദം ആരംഭിച്ചിരുന്നു. ഫ്ളക്സിന് പിന്നിൽ സിപിഐഎം കേന്ദ്രങ്ങളാണെന്ന് കോൺഗ്രസ് ആരോപിച്ചു. ക്ഷണിക്കും മുൻപേ രാഹുലിന്റെ പേരും ചിത്രവും സഹിതം ഫ്‌ളക്‌സടിച്ചെന്നും ഇങ്ങനെയൊരു പരിപാടിയുടെ കാര്യം രാഹുൽ ആറിഞ്ഞിട്ട് പോലുമില്ലെന്നും കോൺഗ്രസ് ആരോപിച്ചു.

ഇതോടെ ജോർജ് എം തോമസ് എംഎൽഎ താൻ എട്ടാം തീയതി രാഹുൽ ഗാന്ധിക്ക് അയച്ച കത്ത് പുറത്തുവിട്ടു. ജി. സുധാകരൻ ഉദ്ഘാടകനാകുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി മുഖ്യാതിഥിയാകുമെന്ന് വ്യക്തമാക്കിയുള്ള ഫ്‌ളക്‌സ് മുക്കത്ത് വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്നു. ജൂലൈ 13 നാണ് പ്രസ്തുത ചടങ്ങ്. ജോർജ് എം തോമസ് എംഎൽഎ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ പിടിഎ റഹീം എംഎൽഎ മുഖ്യ പ്രഭാഷകനാണെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP