Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൂഡല്ലൂരിൽ മണിശേഖറിനെ കാട്ടാന തുമ്പിക്കൈയിൽ തൂക്കിയെടുത്ത് എറിഞ്ഞു കൊന്നു; പ്രതിഷേധം അറിയിക്കാൻ റോഡ് ഉപരോധവുമായി നാട്ടുകാർ

ഗൂഡല്ലൂരിൽ മണിശേഖറിനെ കാട്ടാന തുമ്പിക്കൈയിൽ തൂക്കിയെടുത്ത് എറിഞ്ഞു കൊന്നു; പ്രതിഷേധം അറിയിക്കാൻ റോഡ് ഉപരോധവുമായി നാട്ടുകാർ

ഗൂഡല്ലൂർ: ഗൃഹനാഥനെ കാട്ടാന തുമ്പിക്കൈയിൽ തൂക്കിയെടുത്ത് എറിഞ്ഞു കൊന്നു. കർണാടക ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിലെ മേങ്കോറഞ്ചിൽ ഇന്നലെ രാത്രി പത്തുമണിക്കാണ് സംഭവം. രാത്രിയിൽ കടയിൽ സാധനം വാങ്ങാൻ പോവുകയായിരുന്ന മണിശേഖറാണ് (48) മരിച്ചത്.

ക്ഷുഭിതരായ നാട്ടുകാർ രാത്രിയിൽ ഗൂഡല്ലൂർ വൈത്തിരി റോഡ് മൂന്നു മണിക്കൂറോളം ഉപരോധിച്ചു. മൃതദേഹം ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു രാവിലെയും നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചു.

കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നതിനെ തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഭാര്യ: ഷെൽവറാണി. മക്കൾ: മഹാലക്ഷ്മി, മണികണ്ഠൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP