Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഒരു കോടിയുടെ സ്വർണം മോഷ്ടിച്ച കള്ളൻ മുങ്ങിയത് ട്രെയിനിൽ; വിമാനത്തിൽ പറന്നെത്തി അതിവേഗം കള്ളനെ പൊക്കി പൊലീസും

ഒരു കോടിയുടെ സ്വർണം മോഷ്ടിച്ച കള്ളൻ മുങ്ങിയത് ട്രെയിനിൽ; വിമാനത്തിൽ പറന്നെത്തി അതിവേഗം കള്ളനെ പൊക്കി പൊലീസും

സ്വന്തം ലേഖകൻ

ബെംഗളൂരു: ഒരു കോടി രൂപയുടെ സ്വർണം മോഷ്ടിച്ചു മുങ്ങിയ ആളെ പൊലീസ് അതിവേഗത്തിൽ പൊക്കി. മോഷ്ടിച്ച സ്വർണവുമായി ട്രെയിനിൽ നാടുവിട്ട കള്ളനെയാണ് വിമാനത്തിലെത്തി പൊലീസ് പൊക്കിയത്. ബെംഗളൂരുവിൽനിന്ന് 1.3 കോടി രൂപയുടെ സ്വർണവുമായി മുങ്ങിയ ബംഗാൾ സ്വദേശിയെയാണ് ഹൗറ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ ഉടൻ ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരു നഗരത്തിലെ ഒരു വീട്ടിലാണ് ബംഗാൾ സ്വദേശി ജോലിചെയ്തിരുന്നത്. ഇതേ വീട്ടിലെ ബേസ്‌മെന്റിൽ തന്നെയായിരുന്നു ഇയാളുടെ താമസവും. ഒക്ടോബർ ആദ്യവാരം വീട്ടുടമയുടെ കുടുംബാംഗങ്ങളിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് വീട്ടുജോലിക്കാരൻ കവർച്ച ആസൂത്രണം ചെയ്തത്.

വീട്ടിലെ ഇലക്ട്രിക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 1.3 കോടി രൂപയുടെ സ്വർണമാണ് ഇയാൾ മോഷ്ടിച്ചത്. തുടർന്ന് ബെംഗളൂരുവിൽനിന്ന് നാട്ടിലേക്ക് കടന്നുകളയുകയും ചെയ്തു. സ്വർണം മോഷണം പോയെന്ന് അറിഞ്ഞതോടെ ബെംഗളൂരു പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. നഗരത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ വ്യാപകമായി പരിശോധിച്ചു. ഇതിൽനിന്നാണ് യശ്വന്ത്പുർ റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രതി ട്രെയിനിൽ കയറുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ പൊലീസ് സംഘവും ബംഗാളിലേക്ക് പോവുകയായിരുന്നു.

ട്രെയിനിലോ കാറിലോ പോയാൽ പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് വിമാനത്തിലാണ് കൊൽക്കത്തയിലേക്ക് യാത്ര തിരിച്ചത്. കൃത്യസമയത്തുകൊൽക്കത്തയിൽ വിമാനമിറങ്ങിയ പൊലീസ് സംഘം നേരേ ഹൗറ റെയിൽവേ സ്റ്റേഷനിലേക്ക് കുതിക്കുകയും സ്വർണവുമായി ട്രെയിനിൽ എത്തിയ കള്ളനെ കൈയോടെ പിടികൂടുകയുമായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP