Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സവർക്കർ ബ്രിട്ടീഷ് സർക്കാറിന് മാപ്പെഴുതി നൽകിയെന്നത് സത്യമോയെന്ന് കോൺഗ്രസ്സ്; ഗോവ ബോർഡിന് കൈവശം സവർക്കറുടെ മാപ്പപേക്ഷയ്ക്ക് തെളിവുകളില്ലെന്ന് ഗോവൻ മുഖ്യമന്ത്രി; ചരിത്ര പുസ്തകങ്ങളിൽ നിന്ന് നെഹ്റുവിന്റെ ചിത്രം നീക്കം ചെയ്തിട്ടില്ലെന്നും പ്രമോദ് സാവന്ത് നിയമസഭയിൽ

സവർക്കർ ബ്രിട്ടീഷ് സർക്കാറിന് മാപ്പെഴുതി നൽകിയെന്നത് സത്യമോയെന്ന് കോൺഗ്രസ്സ്; ഗോവ ബോർഡിന് കൈവശം സവർക്കറുടെ മാപ്പപേക്ഷയ്ക്ക് തെളിവുകളില്ലെന്ന് ഗോവൻ മുഖ്യമന്ത്രി; ചരിത്ര പുസ്തകങ്ങളിൽ നിന്ന് നെഹ്റുവിന്റെ ചിത്രം നീക്കം ചെയ്തിട്ടില്ലെന്നും പ്രമോദ് സാവന്ത് നിയമസഭയിൽ

മറുനാടൻ ഡെസ്‌ക്‌

പനജി: ആൻഡമാൻ ജയിലിൽവച്ച് ബ്രിട്ടീഷ് സർക്കാറിന് വിഡി സവർക്കർ മാപ്പപേക്ഷ നൽകിയതിന് ഗോവയുടെ വിദ്യാഭ്യാസ ബോർഡിനു കൈവശം രേഖകളിലിന്നെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയിൽ പറഞ്ഞു. പോർട്ട് ബ്ലെയറിൽ ജയിലിൽ അടക്കപ്പെട്ടിരുന്നപ്പോൾ മാപ്പപേക്ഷിച്ചോ തന്നെ സ്വതന്ത്രനാക്കണമെന്ന് ആവശ്യപ്പെട്ടോ ബ്രിട്ടീഷ് സർക്കാരിന് സവർക്കാർ എഴുതിയിരുന്നുവെന്നത് വസ്തുതയാണോയെന്ന കോൺഗ്രസ്സ് എംഎൽഎ അലെക്സിയോ റെജിനാൾഡോയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു സാവന്ത്. ഗോവ ബോർഡ് ഓഫ് സെക്കണ്ടറി ആൻഡ് ഹയർ സെക്കണ്ടറി ബോർഡിൽ ഇത്തരം രേഖകളൊന്നുമില്ലെന്നായാരിന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പത്താം ക്ലാസിലെ ചരിത്ര പുസ്തകത്തിൽനിന്ന് ജവഹർലാൽ നെഹ്റുവിന്റെ ചിത്രം നീക്കം ചെയ്തിരുന്നോ എന്ന എംഎൽഎയുടെ ചോദ്യത്തിന് അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും ബോർഡ് പുറത്തിറക്കുന്ന ചരിത്രപുസ്തകങ്ങളിൽ നെഹ്റുവിന്റെ ചിത്രം ഉണ്ടായിരിക്കുമെന്നും സാവന്ത് മറുപടി പറഞ്ഞു. ഗോവയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സവർക്കർക്കുള്ള പങ്ക് എന്തായിരുന്നുവെന്ന ചോദ്യത്തിന് പത്താം ക്ലാസിലെ ചരിത്രപുസ്തകത്തിൽ ഗോവൻ സ്വാതന്ത്ര്യ സമരത്തിൽ സവർക്കർ ഭാഗമായിരുന്നതായി പ്രതിപാദിക്കുന്നില്ലെന്നായിരുന്നു മറുപടി.

പത്താം ക്ലാസിലെ ഹിസ്റ്ററി ആൻഡ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ സവർക്കർ ഗോവൻ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കാളിയായിരുന്നുവെന്ന് ഉൾപ്പെടുത്തിയതായി ആരോപണം ഉയരുകയും അത് വൻ വിവാദമാവുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് നിയമസഭയിൽ അലെക്സിയോ റെജിനാൾഡോ ചോദ്യങ്ങൾ ഉന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP