Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നു; ഗോ ഫസ്റ്റിന് 10ലക്ഷം രൂപ പിഴ; ഡിജിസിഎയുടെ നടപടി ഗോ ഫസ്റ്റ് എയർലൈൻ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ

55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നു; ഗോ ഫസ്റ്റിന് 10ലക്ഷം രൂപ പിഴ;  ഡിജിസിഎയുടെ നടപടി ഗോ ഫസ്റ്റ് എയർലൈൻ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 55 യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തിൽ ഗോ ഫസ്റ്റ് എയർലൈന് പത്തുലക്ഷം രൂപ പിഴ. സംഭവത്തിൽ വിവിധ പിഴവുകൾ ചൂണ്ടിക്കാട്ടി ഗോ ഫസ്റ്റ് എയർലൈന് ഡിജിസിഎ നോട്ടീസ് നൽകിയിരുന്നു. ഇതിന് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഡിജിസിഎയുടെ നടപടി.

യാത്രക്കാരെ വിമാനത്തിൽ കയറ്റാൻ മറന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎ ഗോ ഫസ്റ്റ് എയർലൈന് നോട്ടീസ് നൽകിയത്. ആശയവിനിമത്തിലെ അപര്യാപ്തതയും ഏകോപനത്തിലെ പോരായ്മയുമാണ് വീഴ്ച സംഭവിക്കാൻ കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ വിശദീകരണം. വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവർ തമ്മിലാണ് ഈ പോരായ്മകൾ സംഭവിച്ചതെന്നും വിശദീകരണത്തിൽ പറയുന്നു. ഗ്രൗണ്ട് ഹാൻഡിലിങ് ഉൾപ്പെടെ വിവിധ തലങ്ങളിൽ വേണ്ട സംവിധാനങ്ങൾ ഉറപ്പാക്കുന്നതിൽ ഗോ ഫസ്റ്റിന് വീഴ്ച സംഭവിച്ചതായി ഡിജിസിഎ ചൂണ്ടിക്കാണിക്കുന്നു.

എയർലൈനിന്റെ ബസിൽ കയറിയ 55 യാത്രക്കാരെയാണ് വിമാനത്തിൽ കയറ്റാതെ വിമാനം പുറപ്പെട്ടത്. ബംഗലൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം.

ബംഗലൂരുവിൽ നിന്നും ഡൽഹിക്കുള്ള ഫ്ലൈറ്റ് ജി 8 116 ആണ് യാത്രക്കാരെ മറന്നുകൊണ്ട് പറന്നുയർന്നത്. 55 പേരും എയർലൈനിന്റെ ബസിൽ കാത്തിരിക്കെയാണ് വിമാനം പുറപ്പെട്ടത്. പിന്നീട് 55 യാത്രക്കാരിൽ 53 പേരെ വേറൊരു വിമാനത്തിൽ ഡൽഹിയിലെത്തിക്കുകയായിരുന്നു. രണ്ടു യാത്രക്കാർക്ക് പണം തിരികെ നൽകുകയും ചെയ്തു.

സംഭവത്തിൽ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും ടാഗ് ചെയ്തുകൊണ്ട് നിരവധി പരാതികളാണ് ഉയർന്നത്. യാത്രക്കാരെ മറന്നതിൽ ഗോ ഫസ്റ്റ് അധികൃതർ ഖേദം പ്രകടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP