Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ കർഷകരുടെ പ്രതിഷേധം; ആവശ്യം കോൺഗ്രസ് അദ്ധ്യക്ഷൻ ഇറ്റയിലേക്ക് തിരിച്ച് പോകണമെന്ന്; പ്രതിഷേധം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ; പ്രതിഷേധിക്കുന്നത് കർഷകരുടെ തോലണിഞ്ഞ ബിജെപി മിത്രങ്ങളെന്ന് കോൺഗ്രസ്

അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ കർഷകരുടെ പ്രതിഷേധം; ആവശ്യം കോൺഗ്രസ് അദ്ധ്യക്ഷൻ ഇറ്റയിലേക്ക് തിരിച്ച് പോകണമെന്ന്; പ്രതിഷേധം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ; പ്രതിഷേധിക്കുന്നത് കർഷകരുടെ തോലണിഞ്ഞ ബിജെപി മിത്രങ്ങളെന്ന് കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

അമേഠി (യു.പി): കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ അമേഠിയിൽ അദ്ദേഹത്തിനെതിരെ മുദ്രാവാക്യങ്ങളുമായി കർഷകരുടെ പ്രതിഷേധം. എന്നാൽ ഇത് കർഷകരല്ല അവരുടെ തോലണിഞ്ഞ ബിജെപിക്കാരാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഒരിക്കലും കർഷകരാരും രാഹുൽ ഗാന്ധിയെ ഇറ്റയിലേക്ക് പോകണമെന്ന് പറയില്ലെന്നാണ് കോൺഗ്രസിന്റെ വാദം.

അമേഠിയിലെ ഗൗരിഗഞ്ജ് നഗരത്തിലായിരുന്ന കർഷകരുടെ പ്രതിഷേധം. രാജീവ് ഗാന്ധി ഫണ്ടേഷന്റെ പക്കലുള്ള ഭൂമി തിരിച്ച് നൽകുക. അല്ലെങ്കിൽ ജോലി നൽകുക എന്നതായിരുന്ന കർഷകരുടെ ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ കഴിഞ്ഞ ദിവസം അമേഠി സന്ദർശിച്ചിരുന്നു. അതിനിടയിലായിരുന്നു പ്രതിഷേധം. ഞങ്ങൾ നിരാശരാണ്. അദ്ദേഹം ഇറ്റലിയിലേക്ക് തിരിച്ച് പോകണം. അദ്ദേഹം അമേഠിക്ക് യോഗ്യനല്ല. ഞങ്ങളുടെ ഭൂമി തിരിച്ച് നൽകുകയും വേണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

അമേഠി എംപിയായിരുന്നപ്പോൾ രാജീവ് ഗാന്ധി ഉദ്ഘാടനം ചെയ്ത സമ്രാട്ട് സൈക്കിൾ ഫാക്ടറിക്കു മുന്നിലാണ് കർഷകർ പ്രതിഷേധിച്ചത്. 1980-ൽ ജയിൻ സഹോദരന്മാരാണ് കസൂറിലെ വ്യാവസായിക മേഖലയിൽ 65.57 ഏക്കർ ഏറ്റെടുത്തത്. സൈക്കിൾ കമ്പനി നഷ്ടത്തിലായതോടെ വായ്പ തിരിച്ചുപിടിക്കാൻ ഭൂമി ലേലം ചെയ്തു. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റാണ് ഒന്നരലക്ഷം രൂപയ്ക്ക് ലേലം പിടിച്ചത്.

എന്നാൽ ലേലം റദ്ദാക്കിയ കോടതി ഭൂമി യുപി വ്യവസായ വികസന കോർപ്പറേഷനു തിരികെ നൽകാനും ഉത്തരവിട്ടു. അന്നുമുതൽ രേഖകളിൽ ഉടമസ്ഥാവകാശം കോർപ്പറേഷനാണെങ്കിലും ഭൂമി കൈയാളുന്നത് രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റാണ്.ട്രസ്റ്റിന്റെ മറവിൽ രാഹുൽ ഗാന്ധി കർഷകരുടെ ഭൂമി തട്ടിയെടുക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP