Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ബിജെപി സഖ്യം അവസാനിപ്പിച്ച് ഗൂർഖ ജനമുക്തി മോർച്ച; ഇനി തൃണമൂലിനൊപ്പമെന്നും പാർട്ടി അധ്യക്ഷൻ ബിമൽ ഗുരുംഗ്

ബിജെപി സഖ്യം അവസാനിപ്പിച്ച് ഗൂർഖ ജനമുക്തി മോർച്ച; ഇനി തൃണമൂലിനൊപ്പമെന്നും പാർട്ടി അധ്യക്ഷൻ ബിമൽ ഗുരുംഗ്

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എൻഡിഎയിൽ വിള്ളൽ. ഗൂർഖ ജനമുക്തി മോർച്ച സഖ്യത്തിൽ നിന്നും പിന്മാറി. ബിജെപിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി പാർട്ടി അധ്യക്ഷൻ ബിമൽ ഗുരുംഗ് ആണ് അറിയിച്ചത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും തന്നെ ബിജെപി പാലിച്ചില്ലെന്ന് സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനം അറിയിച്ചു കൊണ്ട് ഗൂർഖ ജനമുക്തി മോർച്ച നേതാവ് ബിമൽ ഗുരുംഗ് പറഞ്ഞു.

ഇനി മമതാ ബാനർജിയുടെ തൃണമൂൽ കോൺ​ഗ്രസുമായി ചേ‍ർന്നു പ്രവ‍ർത്തിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളെല്ലാം നടപ്പാക്കിയ നേതാവാണ് മമതയെന്നും അദ്ദേഹം പറഞ്ഞു. 2021-ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മമതയോടൊപ്പം നിന്ന് ബിജെപിയെ തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ​സ്വതന്ത്ര ​ഗൂ‍ർഖാലാൻഡ് സംസ്ഥാനത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന പാ‍ർട്ടിയാണ് ​ഗൂ‍ർഖ ജനമുക്തി മോ‍ർച്ച. ബം​ഗാൾ നിയമസഭയിൽ നിലവിൽ പാർട്ടിക്ക് രണ്ട് എംഎൽഎമാരുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP