Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വയരക്ഷക്കായി തോക്ക് ഉപയോഗിക്കാൻ അനുമതി വേണമെന്ന് ആവശ്യം; അപേക്ഷയുമായി എത്തിയത് 100 പെൺകുട്ടികൾ; അപേക്ഷയുമായി എത്തിയത് 14കാരി അടക്കം

മറുനാടൻ ഡെസ്‌ക്‌

ഗാന്ധിനഗർ: സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സ്വയരക്ഷക്കായി തോക്ക് ഉപയോഗിക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി 100 പെൺകുട്ടികൾ രംഗത്ത്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. പെൺകുട്ടികൾ അപേക്ഷ ജില്ല കലക്ടർക്ക് കൈമാറുകയും ചെയ്തു.

14കാരിയായ മിത്തൽ കേശുഭായ് പാർമറുടെ നേതൃത്വത്തിലാണ് പെൺകുട്ടികൾ ആവശ്യമുന്നയിച്ചിരിക്കുന്നത്.പ്രധാനമന്ത്രിയോടും ഗവർണറോടും മുഖ്യമന്ത്രിയോടും ഞങ്ങൾക്ക് ചോദിക്കാനുള്ളത്, നിങ്ങൾക്ക് ഒരു ദിവസംകൊണ്ട് നോട്ട് നിരോധിക്കാം,

ലോക്ഡൗൺ പ്രഖ്യാപിക്കാം, എന്തുകൊണ്ട് കുറ്റവാളികളെ പിടിക്കപ്പെടുന്ന ദിവസം തന്നെ ശിക്ഷിക്കാൻ നിയമം കൊണ്ടുവരുന്നില്ല -ഇവർ ചോദിക്കുന്നു.സർക്കാർ ഒന്നും ചെയ്യാൻ പോകുന്നില്ല. നമ്മളെ സ്വയം സംരക്ഷിക്കേണ്ട സാഹചര്യമാണെന്നും പെൺകുട്ടികൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP