Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൃഹപാഠം ചെയ്യാത്ത പെൺകുട്ടികളെ പാവാടയഴിപ്പിച്ച് ഗ്രൗണ്ടിലൂടെ നടത്തി; വിദ്യാർത്ഥിനികളെ കൈകൾ പിന്നിലേക്കുകെട്ടി മുട്ടുമടക്കാതെ കുനിഞ്ഞുനിൽക്കാനാവശ്യപ്പെട്ട് പ്രധാനാധ്യാപിക; പ്രാകൃത ശിക്ഷാ നടപടികളുമായി ഉത്തർപ്രദേശിലെ സോൻഭദ്ര ഗേൾസ് ഹൈസ്‌കൂൾ

ഗൃഹപാഠം ചെയ്യാത്ത പെൺകുട്ടികളെ പാവാടയഴിപ്പിച്ച് ഗ്രൗണ്ടിലൂടെ നടത്തി; വിദ്യാർത്ഥിനികളെ കൈകൾ പിന്നിലേക്കുകെട്ടി മുട്ടുമടക്കാതെ കുനിഞ്ഞുനിൽക്കാനാവശ്യപ്പെട്ട് പ്രധാനാധ്യാപിക; പ്രാകൃത ശിക്ഷാ നടപടികളുമായി ഉത്തർപ്രദേശിലെ സോൻഭദ്ര ഗേൾസ് ഹൈസ്‌കൂൾ

ലഖ്‌നൗ: ഗൃഹപാഠം ചെയ്യാതെ സ്‌കൂളിലെത്തിയതിന് വിദ്യാർത്ഥിനികളെ പാടാവ അഴിപ്പിച്ച് ഗ്രൗണ്ടിലൂടെ നടത്തി പ്രധാനാധ്യാപിക.ഉത്തർപ്രദേശ് അൻപാരയിലെ സ്‌കൂളിലാണ് സംഭവം സംഭവത്തെ തുടർന്ന് പ്രധാനധ്യാപികയെ സസ്പെന്റ് ചെയ്തു.

കിഴക്കൻ ഉത്തർപ്രദേശിലെ സോൻഭദ്ര ഇലക്ട്രിസിറ്റി ബോർഡ് ജൂനിയർ ഗേൾസ് ഹൈസ്‌കൂൾ പ്രധാനാധ്യാപിക മീന സിങ്ങിനെതിരെയാണ് നടപടി. എട്ടാംക്ലാസിലെ 15 കുട്ടികളെയാണ് സംസ്‌കൃത ശ്ലോകം പഠിച്ചില്ലെന്ന പേരിൽ കഠിനശിക്ഷയ്ക്ക് വിധേയരാക്കിയത്. കൈകൾ പിന്നിലേക്കുകെട്ടി മുട്ടുമടക്കാതെ കുനിഞ്ഞുനിൽക്കാൻ കുട്ടികളോട് പ്രധാനാധ്യാപിക ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.

രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് തെളിവെടുപ്പിനായി കമ്മിറ്റിയെ നിയോഗിച്ചതായും ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ദിലീപ് കുമാർ പറഞ്ഞു. തനിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്നാണ് മീന സിങ്ങിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP