Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

അമ്മയെ രക്ഷിക്കാനായി പിതാവിനെ കൊലപ്പെടുത്തി 16കാരി; പൊലീസിനെ വിളിച്ചുവരുത്തിയതും പെൺകുട്ടി തന്നെ

അമ്മയെ രക്ഷിക്കാനായി പിതാവിനെ കൊലപ്പെടുത്തി 16കാരി; പൊലീസിനെ വിളിച്ചുവരുത്തിയതും പെൺകുട്ടി തന്നെ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മദ്യപാനിയായ പിതാവിനെ പതിനാറുകാരിയായ മകൾ അടിച്ച് കൊലപ്പെടുത്തി. ഭോപ്പാൽ സ്വദേശിയായ പെൺകുട്ടിയാണ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ പിതാവായ 45കാരൻ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ആക്രമിച്ചതോടെയാണ് പെൺകുട്ടി ഇടപെട്ടത്. അമ്മയെ ആക്രമിക്കുന്നത് കണ്ട് കുട്ടി സ്വന്തം പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടി തന്നെയാണ് പിതാവിനെ കൊലപ്പെടുത്തിയ വിവരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞത്.

പെൺകുട്ടിയുടെ പിതാവ് സ്ഥിരം മദ്യപാനിയായിരുന്നു. മദ്യപിച്ചെത്തി വീട്ടിൽ വഴക്കിടുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജോലിക്കൊന്നും പോവാതിരുന്ന ഇയാൾ മൂത്ത മകന്റെ വരുമാനം കൊണ്ടാണ് ജീവിച്ച് പോയിരുന്നത്. പതിവ് പോലെ ബുധനാഴ്ച വൈകിട്ടും ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ടു. മകന്റെ വിവാഹക്കാര്യം ചർച്ച ചെയ്യുന്നതിനിടെയായിരുന്നു വഴക്ക്. വഴക്കിനിടെ മദ്യലഹരിയിലായിരുന്ന പിതാവ് ഭാര്യയെ മർദ്ദിച്ചു. ഇത് കണ്ട് മകൾ അച്ഛനെ അടിച്ച് വീഴ്‌ത്തി. തലയ്ക്ക് മാരകമായി പരിക്കേറ്റ 45 കാരനായ പിതാവ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു.

പിതാവിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം പെൺകുട്ടി തന്നെയാണ് പൊലീസ് സ്റ്റേഷനിലേക്ക് വിവരം വിളിച്ച് പറഞ്ഞത്. താൻ അച്ഛനെ കൊലപ്പെടുത്തി, അറസ്റ്റിനായി കാത്തിരിക്കുന്നു എന്നാണ് കുട്ടി സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു. നടപടികൾക്ക് ശേഷം പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP