Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

മുൻകാമുകി ജന്മദിനത്തിൽ ആശംസ നേർന്നില്ല'; മനംനൊന്ത് യുവാവ് ജീവനൊടുക്കി; ആത്മഹത്യ ചെയ്തത് ചിക്കബല്ലാപുരം സ്വദേശി ശിവകുമാർ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: മുൻകാമുകി ജന്മദിനാശംസ നേരാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കർണാടക ചിക്കബല്ലാപുര സ്വദേശി എം. ശിവകുമാറാണ്(25) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഫെബ്രുവരി 26 ബുധനാഴ്ചയായിരുന്നു സംഭവം.

2017 മുതൽ 2019 വരെ ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായിരുന്ന ശിവകുമാർ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ബെംഗളൂരുവിലെ വീടിനടുത്ത് താമസിച്ചിരുന്ന ഈ പെൺകുട്ടിയെ വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു. ഇതിനിടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ശിവകുമാർ ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. ഇക്കാര്യം കാമുകിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ശിവകുമാർ ബെംഗളൂരു വിട്ടതോടെ പെൺകുട്ടി ഇയാളുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറി.

കാമുകി അകലംപാലിച്ചതോടെ ശിവകുമാർ ഏറെ നിരാശയിലായിരുന്നു. ഫെബ്രുവരി 26-ന്, തന്റെ ജന്മദിനത്തിൽ കാമുകി തന്നെ വിളിക്കുമെന്നും ആശംസ നേരുമെന്നും ശിവകുമാർ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ രാത്രിയായിട്ടും പെൺകുട്ടി വിളിക്കുകയോ ആശംസ നേരുകയോ ചെയ്യാതിരുന്നതോടെ ഇയാൾ കിടപ്പുമുറിയിൽ കയറി ജീവനൊടുക്കുകയായിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP