Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനാറുകാരി ദാരുണമായി വീണ് മരിച്ചത് അപാർട്ട്‌മെന്റ് ബാൽക്കണിയിൽ നിന്നും സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ; പതിനേഴാം നിലയിൽ നിന്നുള്ള ആകാശദൃശ്യം ഉൾപ്പെടുത്തിയുള്ള സെൽഫിക്ക് ശ്രമിക്കുമ്പോൾ താഴേക്ക് പതിച്ചത് നിയന്ത്രണം തെറ്റി

പതിനാറുകാരി ദാരുണമായി വീണ് മരിച്ചത് അപാർട്ട്‌മെന്റ് ബാൽക്കണിയിൽ നിന്നും സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ; പതിനേഴാം നിലയിൽ നിന്നുള്ള ആകാശദൃശ്യം ഉൾപ്പെടുത്തിയുള്ള സെൽഫിക്ക് ശ്രമിക്കുമ്പോൾ താഴേക്ക് പതിച്ചത് നിയന്ത്രണം തെറ്റി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: പതിനേഴാം നിലയിലെ അപാർട്ട്‌മെന്റ് ബാൽക്കണിയിൽ നിന്നും സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ് പതിനാറുകാരി മരിച്ചു. ഷെയ്ഖ് സയീദ് റോഡിലെ അപാർട്ട്‌മെന്റിലാണ് സംഭവമുണ്ടായത്. ഏഷ്യയിൽ നിന്നുള്ള പെൺകുട്ടിയാണ് മരിച്ചതെന്ന് ദുബായ് പൊലീസ് അധികൃതർ അറിയിച്ചു. അപാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ കസേരയിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെൺകുട്ടി താഴേക്ക് വീണത്. 17ാം നിലയിൽ നിന്നുള്ള ആകാശദൃശ്യം ഉൾപ്പെടുത്തിയുള്ള സെൽഫിക്ക് ശ്രമിക്കുമ്പോഴാണ് ദാരുണമായ സംഭവമുണ്ടായത്.

കസേരയിൽ നിന്നും സെൽഫി എടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി പെൺകുട്ടി താഴേക്ക് വീഴുന്നത് സഹോദരി കാണുകയും ചെയ്തു. സെൽഫി എടുത്ത മൊബൈൽ ഫോൺ ബാൽക്കണിയിലേക്ക് വീഴുകയും പെൺകുട്ടി താഴേക്ക് വീഴുകയുമായിരുന്നു എന്നാണ് പറയുന്നത്. ഉടൻ തന്നെ മരണപ്പെടുകയും ചെയ്തു എന്ന് കേണൽ ഫൈസൽ അൽ ഖാസിം പറഞ്ഞു. ഇത്തരത്തിലുള്ള സാഹസിക പ്രവർത്തികൾ ചെയ്യുമ്പോൾ ജനങ്ങൾ സൂക്ഷിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. കുട്ടികളെയും യുവാക്കളെയും രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും സെൽഫി എടുക്കാൻ വേണ്ടി ഇതു പോലെ ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിൽ കയറി നിൽക്കുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യാൻ അനുവദിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

'വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലെ അപകടത്തെ കുറിച്ച് ഞങ്ങൾ എപ്പോഴും മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ, ഇപ്പോൾ ഉണ്ടായിരിക്കുന്നത് ദാരുണമായ മറ്റൊരു അപകടമാണ്. കേവലം 16 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ജീവൻ നഷ്ടമായത് ഒരു സെൽഫി കാരണമാണ്. സൂക്ഷിക്കണമെന്നും കേണൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP