Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒഡീഷയിൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രധാന അദ്ധ്യാപകൻ മാനഭംഗപ്പെടുത്തിയ പെൺകുട്ടി ജീവനൊടുക്കി; കുട്ടിയെ കണ്ടത് രാത്രി കമ്പ്യൂട്ടർ ലാബിൽ കൈഞരമ്പ് മുറിച്ച നിലയിൽ

ഒഡീഷയിൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രധാന അദ്ധ്യാപകൻ മാനഭംഗപ്പെടുത്തിയ പെൺകുട്ടി ജീവനൊടുക്കി; കുട്ടിയെ കണ്ടത് രാത്രി കമ്പ്യൂട്ടർ ലാബിൽ കൈഞരമ്പ് മുറിച്ച നിലയിൽ

ഭുവനേശ്വർ: ഒഡീഷയിൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനിയെ പ്രധാനാധ്യാപകൻ മാനഭംഗപ്പെടുത്തി. സംഭവത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. സിക്പല്ലിയിലെ സ്‌കൂളിലാണ് സംഭവം. സ്‌കൂൾ വിദ്യാർത്ഥിനികളിൽ ചിലരെ ഇത്തരത്തിൽ നേരത്തേയും പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ ഉപദ്രവിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു.

വ്യാഴാഴ്ച രാത്രി സ്‌കൂളിലെ കംപ്യൂട്ടർ മുറിയിൽ കൈ ഞരമ്പ് മുറിച്ച് ചോരയിൽ കുളിച്ച നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രധാന അദ്ധ്യാപകനെ സംഭവത്തിനു പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പുസ്തകത്തിൽ നിന്ന് പൊലീസിന് ഇതുസംബന്ധിച്ച് കുറിപ്പ് ലഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ജഗ്‌മോഹൻ മീണ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി മറ്റു ചിലരും വെളിപ്പെടുത്തിയിട്ടുണ്ട്.

പെൺകുട്ടിയുടെ മരണം അന്വേഷിക്കുന്നതിനിടെ പ്രധാന അദ്ധ്യാപകനെതിരെ പരാതിയുമായി മറ്റൊരു പെൺകുട്ടിയും രംഗത്തെത്തിയതോടെ സ്‌കൂളിന് എതിരെ ജനരോഷം ശക്തമായി. വലതു കൈയിലുണ്ടായ മുറിവു കാരണമാണ് പെൺകുട്ടിക്ക് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ. അതേസമയം പ്രധാന അദ്ധ്യാപകൻ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊല്ലുകയായിരുന്നെന്ന പരാതിയുമായി പെൺകുട്ടിയുടെ രക്ഷിതാക്കളും പൊലീസിനെ സമീപിച്ചു. അറസ്റ്റിലായ പ്രതിക്കെതിരെ പോക്‌സോ, ഐപിസി 376, 341 വകുപ്പുകൾ പ്രകാരം കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP