Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തന്നെ ഒഴിവാക്കി അങ്ങിനെ സുഖിച്ച് ജീവിക്കണ്ട; വഞ്ചിച്ച കാമുകന് എട്ടിന്റെ പണി കൊടുത്ത് യുവതി; സിനിമകളെപ്പോലും വെല്ലുന്ന പ്രതികാര കഥ ഇങ്ങനെ

തന്നെ ഒഴിവാക്കി അങ്ങിനെ സുഖിച്ച് ജീവിക്കണ്ട; വഞ്ചിച്ച കാമുകന് എട്ടിന്റെ പണി കൊടുത്ത് യുവതി; സിനിമകളെപ്പോലും വെല്ലുന്ന പ്രതികാര കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

പാട്‌ന: തന്നെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ച കാമുകനോട് യുവതിയുടെ സിനിമയെ വേറിട്ട പ്രതികാരം. പക്ഷെ ഇത്തവണ കാമുകന്റെ വധുവാണ് പ്രതികാരത്തിന് ഇരയായത്. കണ്ണുകളിൽ സൂപ്പർഗ്‌ളൂ ഒഴിച്ചായിരുന്നു പ്രതികാരം.പരിക്കേറ്റ നവവധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. ബീഹാറിലെ നളന്ദ ജില്ലയിലാണ് സിനിമാരംഗങ്ങളെ തോൽപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറിയത്. യുവതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

ഗോപാൽ റാം എന്ന യുവാവ് സഹോദരിയുടെ കൂട്ടുകാരിയായി ഏറെ നാളത്തെ പ്രണയത്തിലായിരുന്നു. എന്നാൽ ഇവർ തമ്മിലുള്ള അടുപ്പം സഹോദരിക്ക് അറിയില്ലായിരുന്നു.ഇ ബന്ധം ഉപേക്ഷിച്ചാണ് ഗോപാൽ വിവാഹത്തിന് സമ്മതിച്ചത്. ഡിസംബർ ഒന്നിനായിരുന്നു ഗോപാൽ റാമിന്റെ വിവാഹം. ഗോപാലിന്റെ വിവാഹ വാർത്ത അറിഞ്ഞതോടെ യുവതി കടുത്ത നിരാശയിലായി. കാമുകനെ ബന്ധപ്പെടാൻ നോക്കിയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് പ്രതികാരം ചെയ്യാൻ തീരുമാനിച്ചത്. വ്യക്തമായ മുന്നൊരുക്കങ്ങളോടയാണ് പ്രതികാരം ചെയ്യാനായി ഇറങ്ങിയത്.
ഗോപാലിന്റെ സഹോദരി യുവതിയെ വിവാഹത്തിന് ക്ഷണിച്ചു. പ്രതികാരം ചെയ്യാൻ ഇതുതന്നെ അവസരമെന്ന് തീരുമാനിച്ച യുവതി താൻ വിവാഹത്തിന് എത്തുമെന്നും ഒരുദിവസം അവിടെ താമസിക്കുമെന്നും അറിയിച്ചു. ഗോപാലിന്റെ സഹോദരി ഇത് സമ്മതിച്ചു. വിവാഹം കഴിഞ്ഞ് ഗോപാലിന്റെ വീട്ടിൽ തങ്ങിയ യുവതി രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പിച്ചശേഷമാണ് നവവധുവിനെ ആക്രമിച്ചത്. ആരുടെയും ശ്രദ്ധയിപ്പെടാതെ മണിയറയിൽ കയറിയ യുവതി ഉറങ്ങിക്കിടക്കുകയായിരുന്നു നവവധുവിനെ മർദ്ദിച്ചവശയാക്കിയശേഷം മുടി മുഴുവൻ മുറിച്ചുകളഞ്ഞു. തുടർന്ന് കണ്ണുകളിൽ സൂപ്പർ ഗ്‌ളൂ ഒഴിച്ചു. വേദനകൊണ്ട് പുളഞ്ഞ നവവധുവിന്റെ വിളികേട്ട് വീട്ടുകാർ ഉണർന്നതോടെ രക്ഷപ്പെടാനുള്ള യുവതിയുടെ ശ്രമം വിജയിച്ചില്ല. യുവതിയെ ഗോപാലിന്റെ ബന്ധുക്കൾ മർദ്ദിച്ചവശയാക്കിയശേഷം മുറിയിൽ പൂട്ടിയിട്ടു. തുർന്ന് പൊലീസിന് കൈമാറുകയായിരുന്നു.ആശുപത്രിയിൽ കഴിയുന്ന നവവധുവിന്റെ നില അല്പം ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഒരുപക്ഷേ, കാഴ്ചശക്തി നഷ്ടമായേക്കും എന്നാണ് ആശുപ്രതി അധികൃതർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP