Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ടുനിരോധിച്ചു; ഇനി വേണ്ടതു വന്ധ്യംകരണം; രാജ്യത്ത് അടിയന്തരമായി വന്ധ്യംകരണം നടപ്പാക്കണമെന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ

നോട്ടുനിരോധിച്ചു; ഇനി വേണ്ടതു വന്ധ്യംകരണം; രാജ്യത്ത് അടിയന്തരമായി വന്ധ്യംകരണം നടപ്പാക്കണമെന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ

ന്യൂഡൽഹി: നോട്ടുനിരോധനത്തിനു പിന്നാലെ കേന്ദ്രസർക്കാർ രാജ്യത്തു വന്ധ്യംകരണവും നടപ്പാക്കുമോ? ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങാണു രാജ്യത്തു വന്ധ്യംകരണം നടപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തയിരിക്കുന്നത്.

ജനസംഖ്യ നിയന്ത്രിക്കുന്നതിന് രാജ്യത്ത് വന്ധ്യംകരണം നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രിയുടെ വാദം. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യം വന്ധ്യംകരണമാണെന്ന് ഗിരിരാജ് പറഞ്ഞു.

ലോകജനസംഖ്യയുടെ പതിനാറ് ശതമാനം ഇന്ത്യയിലാണ്. ഓസ്ട്രേലിയയുടെ ജനസംഖ്യ വർധിക്കുന്ന നിരക്കിലാണ് ഇന്ത്യയുടെ ജനസംഖ്യ വർധിക്കുന്നത്. ജനസംഖ്യാ വിസ്ഫോടനമാണ് ഇന്ത്യ നേരിടുന്നത്. ഇത് അടിയന്തരമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും ഗിരിരാജ് പറഞ്ഞു. ചെറുകിട വാണിജ്യ വകുപ്പ് മന്ത്രിയാണ് ഗിരിരാജ് സിങ്.

ഹിന്ദുക്കൾ ജനസംഖ്യ വർധിപ്പിക്കണമെന്ന് ഒക്ടോബറിൽ സിങ് ആവശ്യപ്പെട്ടിരുന്നു. എട്ടോളം സംസ്ഥാനങ്ങളിൽ ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞ് കൊണ്ടിരിക്കുകയാണ് അതിനാൽ ജനസംഖ്യ വർധിപ്പിക്കണമെന്നുമായിരുന്നു ഗിരിരാജ് സിംഗിന്റെ പ്രസ്താവന.

നോട്ട് നിരോധനത്തിന് ശേഷം വന്ധ്യംകരണം ആവശ്യപ്പെടുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് ഗിരിരാജ് സിങ്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സഞ്ജയ് പസ്വാനും കഴിഞ്ഞ ആഴ്ച വന്ധ്യംകരണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP