Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോർജിയയിൽ നിന്ന് കറാച്ചി വഴി ഡൽഹിയിലേക്ക് പറന്ന വിമാനം വഴി തെറ്റിയെത്തിയത് ഗുജറാത്തിൽ; റഡാറുകളിൽ പാക്കിസ്ഥാനിൽ നിന്നുള്ള വിമാനം കണ്ടതോടെ കുതിച്ചുയർന്നത് രണ്ട് സുഖോയ് യുദ്ധ വിമാനങ്ങൾ; സംശയം മൂലം ജയ്പൂരിൽ ഇറക്കിയത് കാർഗോ വിമാനം; ഇന്ത്യൻ വ്യോമപാത ലംഘിച്ച വിമാനത്തിലെ പൈലറ്റുമാരെ ചോദ്യം ചെയ്ത് വായുസേന

ജോർജിയയിൽ നിന്ന് കറാച്ചി വഴി ഡൽഹിയിലേക്ക് പറന്ന വിമാനം വഴി തെറ്റിയെത്തിയത് ഗുജറാത്തിൽ; റഡാറുകളിൽ പാക്കിസ്ഥാനിൽ നിന്നുള്ള വിമാനം കണ്ടതോടെ കുതിച്ചുയർന്നത് രണ്ട് സുഖോയ് യുദ്ധ വിമാനങ്ങൾ; സംശയം മൂലം ജയ്പൂരിൽ ഇറക്കിയത് കാർഗോ വിമാനം; ഇന്ത്യൻ വ്യോമപാത ലംഘിച്ച വിമാനത്തിലെ പൈലറ്റുമാരെ ചോദ്യം ചെയ്ത് വായുസേന

ജയ്പൂർ: വ്യോമപാത തെറ്റിച്ച് പറന്ന കാർഗോ വിമാനത്തെ ഇന്ത്യൻ വ്യോമസേന ജയ്പൂർ വിമാനത്താവളത്തിൽ ഇറക്കിപ്പിച്ചു. പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നുള്ള ആന്റണോവ് എഎൻ-12 വിമാനം നിശ്ചയിച്ചിരുന്ന വ്യോമപാതയിൽ നിന്നും വേർതിരിഞ്ഞ് ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതായി വ്യാമസേന പ്രസ്താവനയിൽ അറിയിച്ചു.

വൈകിട്ട് 4.55 ഓടെയാണ് വിമാനം ജയ്പൂരിൽ ഇറങ്ങിയത്. ഈ വിമാനത്തിലെ കാർഗോയും എയർഫോഴ്‌സ് പരിശോധിക്കും. ജോർജിയൻ വിമാനം കറാച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാ വഴിയിലായിരുന്നു. ഇതിനിടെയാണ് ഗുജറാത്തിൽ ദിശമാറി എത്തിയത്. ഇതോടെയാണ് സുഖോയ് വിമാനങ്ങളുടെ കരുത്തിൽ ഇതിനെ ജയ്പൂർ വിമാനത്താവളത്തിൽ എത്തിച്ചത്.

എയർഫോഴ്‌സ് റഡാറിൽ വിമാനം പതിഞ്ഞതോടെയായിരുന്നു ഇടപെടൽ. ഉക്രിയൻ എഞ്ചിൻ നിർമ്മാതാക്കളായ മോട്ടോർസിച്ച് വാടകയ്‌ക്കെടുത്തതാണ് ഈ ജോർജിയൻ വിമാനം. വിമാനം വ്യോമപാത തെറ്റിച്ചുവെന്ന് മനസിലാക്കിയ ഉടൻ ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ ആകാശത്തേക്ക് പറന്നുയരുകയായിരുന്നു. പിന്നീട് കാർഗോ വിമാനത്തിലെ പൈലറ്റുമാരുമായി ബന്ധപ്പെട്ട ശേഷം വിമാനം താഴെയിറക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യൻ സൈന്യം വളഞ്ഞുവെന്ന് മനസിലാക്കിയ ഉടൻ കാർഗോ വിമാനത്തിന്റെ പൈലറ്റുമാർ വിമാനത്തെ താഴെയിറക്കി.

റാൻ ഓഫ് കച്ചിന് 70 കിലോമീറ്റർ വടക്ക് മാറിയുള്ള വ്യോമപാതയിലേക്കാണ് വിമാനം കടന്നത്. ഇത് യാത്രാ വിമാനങ്ങൾ വിലക്കിയിരിക്കുന്ന വ്യോമപാതയാണ്. ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനങ്ങളാണ് കാർഗോ വിമാനത്തെ താഴെ ഇറക്കിപ്പിച്ചത്. വ്യോമപാത തെറ്റിപ്പറന്നിട്ടും ഇന്ത്യൻ ഏജൻസികളുടെ റേഡിയോ കോളുകൾക്ക് പൈലറ്റുമാർ പ്രതികരിച്ചില്ല.

27000 അടി മുകളിലായിരുന്നു ഈ സമയത്ത് വിമാനം. ജോർജ്ജിയയിലെ ടിബിലിസി വിമാനത്താവളത്തിൽ നിന്നും കറാച്ചി വഴി ഡൽഹിയിലേക്ക് വന്നതാണ് തങ്ങളെന്നാണ് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ ഇന്ത്യൻ വ്യോമസേനയെ അറിയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP