Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കൊറോണ വൈറസ് ഭീതി; ജനീവ മോട്ടോർ ഷോ റദ്ദാക്കി സംഘാടകർ; റദ്ദാക്കിയത് മോട്ടോർ ഷോയുടെ 90-ാമത് എഡിഷൻ

മറുനാടൻ ഡെസ്‌ക്‌

ജനീവ: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഈ വർഷത്തെ ജനീവ മോട്ടോർ ഷോ റദ്ദാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മോട്ടോർ ഷോയാണ് ജനീവയിലേത്. മാർച്ച് അഞ്ച് മുതൽ 15 വരെ നടത്താനിരുന്ന മോട്ടോർ ഷോയുടെ 90-ാമത് എഡിഷനാണ് റദ്ദാക്കിയത്.

ജനീവയിലും സ്വിറ്റ്സർലൻഡിലെ മറ്റ് ഭാഗങ്ങളിലും നിരവധി പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വടക്കൻ ഇറ്റലിയിലും കൊറോണ വൈറസ് ബാധ വ്യാപകമാണ്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മോട്ടോർ ഷോ റദ്ദാക്കിയത്. പൊതുജനങ്ങൾക്കുള്ള പ്രദർശനം ഒരുക്കുന്നതിന് മുന്നോടിയായി മാർച്ച് രണ്ടാം തീയതി മുതൽ മാധ്യമങ്ങൾക്കായുള്ള പ്രദർശനം ആരംഭിക്കാനിരുന്നതാണ്.

മോട്ടോർ ഷോയ്ക്ക് മാറ്റമില്ലെന്നാണ് സംഘാടകർ തുടക്കത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇവന്റ് മറ്റൊരു തീയതിയിലേക്ക് മാറ്റാനും സംഘാടകർ തയ്യാറായിട്ടില്ല. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആയിരം പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പരിപാടികൾക്ക് സ്വിറ്റ്സർലന്റ് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.

ഇതിനിടെ നിരവധി കമ്പനികൾ തങ്ങളുടെ സ്റ്റാൾ ഉപേക്ഷിക്കുകയും ഷോ തുടരുന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് പൊതുജനാരോഗ്യം പരിഗണിച്ച് ഷോ റദ്ദാക്കുകയാണെന്ന് സംഘാടകർ അറിയിക്കുകയായിരുന്നു. തീരുമാനം വാഹന നിർമ്മാതാക്കൾക്ക് കനത്ത നഷ്ടമുണ്ടാക്കുമെങ്കിലും അവരെ സാഹചര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP