Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

നവംബർ 26 ന് സംയുക്ത ട്രേഡ് യൂണിയൻ പൊതുപണിമുടക്ക്; അസംഘടിത മേഖയിലേതടക്കം തൊഴിലാളികൾ പങ്കെടുക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തില്ലെന്നും നേതാക്കൾ

നവംബർ 26 ന് സംയുക്ത ട്രേഡ് യൂണിയൻ  പൊതുപണിമുടക്ക്; അസംഘടിത മേഖയിലേതടക്കം തൊഴിലാളികൾ പങ്കെടുക്കും;  തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തില്ലെന്നും നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ നവംബർ 26 ന് സംയുക്ത ട്രേഡ് യൂണിയൻ പൊതു പണിമുടക്ക് പ്രഖ്യാപിച്ചു. 25 ന് അർധരാത്രി മുതൽ 26 ന് അർധരാത്രി വരെ 24 മണിക്കൂർ സമയത്തേക്കാണ് പണിമുടക്ക്. ദേശ വ്യാപകമായി നടത്തുന്ന പണിമുടക്കിൽ അവശ്യസേവന മേഖലയിലൊഴികെയുള്ള തൊഴിലാളികളും കർഷകരും പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

10 ദേശീയ സംഘടനകളും ബാങ്കിങ്, ഇൻഷുറൻസ്, റെയിൽവേ, കേന്ദ്ര- സംസ്ഥാന ജീവനക്കാർ എന്നിവരുടേതുൾപ്പെടെയുള്ള സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഇവർ പറഞ്ഞു. സർക്കാർ ജീവനക്കാരും, ടാക്‌സി തൊഴിലാളികളും അസംഘടിത മേഖലയിലേതുൾപ്പെടെയുള്ള തൊഴിലാഴികളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ സംസ്ഥാനത്ത് പണിമുടക്ക് ഹർത്താൽ പ്രതീതി സൃഷ്ടിക്കും.

ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 അക്കൗണ്ടിൽ നിക്ഷേപിക്കുക, ആവശ്യക്കാരായ എല്ലാവർക്കും പ്രതിമാസം 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, വർഷം 200 തൊഴിൽദിനം വർധിപ്പിച്ച് വേതനത്തിൽ ലഭ്യമാക്കാനായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക, നഗരങ്ങളിലും പദ്ധതി നടപ്പിലാക്കുക, പ്രതിരോധ, റെയിൽവേ, തുറമുഖ, വ്യോമയാന, വൈദ്യുതി, ഖനനം, ധനം എന്നീ മേഖലകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യവത്കരണം ഉപേക്ഷിക്കുക, കർഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിൻവലിക്കുക, കേന്ദ്ര സർവീസ് പൊതുമേഖലാ ജീവനക്കാരെ നിർബന്ധപൂർവം പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, എല്ലാവർക്കും പെൻഷൻ നൽകുക, പുതിയ പെൻഷൻ പദ്ധതിക്ക് പകരം മുൻ സംവിധാനം പുനഃസ്ഥാപിക്കുക, എംപ്ലോയീസ് പെൻഷൻ പദ്ധതി-1995 മെച്ചപ്പെടുത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ അത്യാവശ്യമില്ലാത്ത കാര്യങ്ങളിൽ പുറത്തിറക്കാതെ സഹകരിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. രാജ്യ വ്യാപകമായി 1.60 കോടി ആളുകൾ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയമായതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ തടസപ്പെടാത്ത രീതിയിലാകും പണിമുടക്ക്. സ്വകാര്യ സ്ഥാപനങ്ങളോടും പണിമുടക്കിനോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കും. സംയുക്ത ട്രേഡ് യൂണിയനിൽ ബിഎംഎസ് സഹകരിക്കുന്നില്ലെങ്കിലും ആ സംഘടനയിലുൾപ്പെട്ടവരും പണിമുടക്കിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP