Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'പത്മശ്രീ സ്വീകരിക്കുന്നത് തനിക്കും കേന്ദ്ര സർക്കാരിനും ഒഡീഷ സർക്കാരിനും നാണക്കേടുണ്ടാക്കും'; പത്മാ പുരസ്‌കാരം നിരസിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഗീതാ മെഹ്ത്ത; തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ പുരസ്‌കാരം സ്വീകരിച്ചാൽ തെറ്റായ വ്യാഖ്യാനമുണ്ടാകുമെന്നും ഗീത

'പത്മശ്രീ സ്വീകരിക്കുന്നത് തനിക്കും കേന്ദ്ര സർക്കാരിനും ഒഡീഷ സർക്കാരിനും നാണക്കേടുണ്ടാക്കും'; പത്മാ പുരസ്‌കാരം നിരസിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഗീതാ മെഹ്ത്ത; തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ പുരസ്‌കാരം സ്വീകരിച്ചാൽ തെറ്റായ വ്യാഖ്യാനമുണ്ടാകുമെന്നും ഗീത

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: പത്മാ പുരസ്‌കാരം സ്വീകരിക്കുന്നത് തനിക്കും കേന്ദ്ര സർക്കാരിനും ഒഡീഷ സർക്കാരിനും നാണക്കേടുണ്ടാക്കുമെന്ന് ഗീതാ മെഹ്ത. തനിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഗീതാ മെഹ്ത്ത അഭിപ്രായവുമായി രംഗത്തെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പുരസ്‌കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന് ഗീതാ മെഹ്ത്ത ന്യൂയോർക്കിൽ വ്യക്തമാക്കി.

കേന്ദ്ര സർക്കാരിനും ഒഡിഷ സർക്കാരിനും തനിക്കും ഇത് നാണക്കേടുണ്ടാക്കും. തൂക്കു സഭയുണ്ടായാൽ ബിജെ ഡിയെ ഒപ്പം കൂട്ടാൻ ബിജെപി ശ്രമിക്കുന്നുവെന്ന പ്രചരണമുള്ള സാഹചര്യത്തിലാണ് ഗീതാ മെഹ്ത്ത പത്മ പുരസ്‌കാരം നിരസിച്ചത്.നടൻ മോഹൻലാൽ, ഐഎസ്ആർഒ മുൻശാസത്രജ്ഞൻ നമ്പി നാരായണൻ, സം?ഗീതജ്ഞൻ കെജി ജയൻ, പുരാവസ്തു വിദഗ്ദ്ധൻ കെകെ മുഹമ്മദ്, ശിവഗിരിമഠം മേധാവി വിശുദ്ധാനദ്ധ എന്നി മലയാളികൾ അടക്കമുള്ളവരാണ് ഇത്തവണത്തെ പത്മ അവാർഡിന് അർഹരായത്. ആകെ

ആകെ  94 പേർക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം നൽകിയിരിക്കുന്നത് 14 പേർക്ക് പത്മഭൂഷണും നൽകിയപ്പോൾ സംഗീതജ്ഞൻ ടീജൻ ഭായി, വിദേശിയായ ഇസ്മയിൽ ഒമർ ഗുല്ലേല (ജിബൂട്ടി), വ്യവസായിയായ അനിൽകുമാർ മണിഭായ് നായിക്, നടൻ ബൽവന്ത് മൊറേശ്വർ പുരന്ദേർ എന്നിവർക്ക് രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.

അന്തരിച്ച മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാർക്ക് മരണാനന്തരബഹുമതിയായി പത്മഭൂഷൺ നൽകി. സിനിമാ താരങ്ങളായ മനോജ് ബാജ്‌പേയ്, പ്രഭുദേവ, ഫുട്‌ബോൾ താരം സുനിൽ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗൗഭീർ, ഗായകൻ ശങ്കർ മഹാദേവൻ, ഡ്രം മാന്ത്രികൻ ശിവമണി എന്നിവർക്ക് പത്മശ്രീ ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP