Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജി.ഡി.പി വളർച്ച നിരക്ക് പ്രവചിച്ചതിലും മോശം; ഒടുവിൽ തുറന്ന് സമ്മതിച്ച് ആർ.ബി.ഐ ഗവർണർ ശക്തികാന്ത് ദാസും; ബിജെപി സമ്മതന്റെ വെളിപ്പെടുത്തൽ രാജ്യം കൊടിയ സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ

ജി.ഡി.പി വളർച്ച നിരക്ക് പ്രവചിച്ചതിലും മോശം; ഒടുവിൽ തുറന്ന് സമ്മതിച്ച് ആർ.ബി.ഐ ഗവർണർ ശക്തികാന്ത് ദാസും; ബിജെപി സമ്മതന്റെ വെളിപ്പെടുത്തൽ രാജ്യം കൊടിയ സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; മൊത്ത ആഭ്യന്തര ഉൽപാദനത്തിലെ (ജി.ഡി.പി) വളർച്ചാ നിരക്ക് പ്രവചിച്ചതിലും മോശമാണെന്ന് സമ്മതിച്ച് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കടുത്ത മാന്ദ്യം നേരിടുന്ന സാഹചര്യത്തിലാണ് ആർ.ബി.ഐ ഗവർണറുടെ വെളിപ്പെടുത്തൽ കേന്ദ്രത്തെ വെട്ടിലാക്കിയിരിക്കുകയാണ്. 2019- 20 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ ജി.ഡി.പി വളർച്ച വെറും 5 ശതമാനം മാത്രമായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ശക്തികാന്ത് ദാസ് ഇക്കാര്യം സമ്മതിച്ചത്.

വാർഷിക വളർച്ചാ നിരക്ക് അതിന്റെ ലക്ഷ്യം കൈവരിക്കണമെങ്കിൽ വരും മാസങ്ങളിൽ ജി.ഡി.പി കൂട്ടണം.കഴിഞ്ഞ സാമ്പത്തിക നയ സമിതിയിൽ 2019-20 സാമ്പത്തിക വർഷത്തെ ജി.ഡി.പി വളർച്ചാനിരക്ക് 6.9 ശതമാനമായിരിക്കുമെന്നാണ് റിസവ് ബാങ്ക് പറഞ്ഞത്.ഇത് മൂന്നാമത്തെ തവണയാണ് ആർ.ബി.ഐ സാമ്പത്തിക വളർച്ചാ നിരക്ക് പുനരവലോകനം നടത്തുന്നത്. ഈ വർഷം 7.4 ശതമാനം സാമ്പത്തിക വളർച്ചയുണ്ടാവുമെന്നായിരുന്നു ആർ.ബി.ഐയുടെ ആദ്യത്തെ പ്രവചനം. പിന്നീടത് 7.2 ശതമാനമായും 6.9 ശതമാനമായും കുറക്കുകയായിരുന്നു.

കൺസ്യൂമർ ഡിമാൻഡിലും സ്വകാര്യ നിക്ഷേപത്തിലുമുണ്ടായ ഇടിവാണ് സാമ്പത്തിക വളർച്ച കുറയാൻ കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതിനു മുമ്പ് 2012-13ലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിലാണ് ഏറ്റവും കുറഞ്ഞ ജി ഡി പി വളർച്ച രേഖപ്പെടുത്തിയിരുന്നത്. 4.9 ശതമാനമായിരുന്നു അന്നത്തെ വളർച്ചാ നിരക്ക്.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക് ഓഫീസ് ഏപ്രിൽ-ജൂൺ മാസത്തിൽ പുറത്തിറക്കിയ കണക്ക് പ്രകാരം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5.8 വളർച്ചയുണ്ടായിരുന്ന സമ്പദ് വ്യവസ്ഥ ഒന്നാം പാദത്തിൽ വെറും 5 ശതമാനം വളർച്ച മാത്രമെ കൈവരിച്ചുള്ളു.എട്ട് പ്രധാന മേഖലകളിലെ വളർച്ച ജൂൺ മാസത്തിൽ 0.2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 7.3 ശതമാനമായിരുന്നു.

ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു ശക്തികാന്ത് ദാസ്. മോദിയുടെ പ്രധാന സാമ്പത്തിക പരിഷ്‌കാരമായി വിശേഷിപ്പിക്കപ്പെടുന്ന ജി എസ് ടി നികുതി സമ്പ്രദായം നടപ്പാക്കുന്നതിൽ ദാസിന്റെ ഇടപെടൽ നിർണായകമായിരുന്നു. ഇതിനപ്പുറം രാജ്യത്തെ മിക്ക സാമ്പത്തിക വിദഗ്ധരും നോട്ട് നിരോധനത്തെ രൂക്ഷമായി വിമർശിച്ചപ്പോൾ, അന്ന് ധനകാര്യ സെക്രട്ടറിയായിരുന്ന ദാസ് നോട്ട് നിരോധനത്തെ ശക്തിയായി ന്യായീകരിക്കുകയും നിരോധനം സാമ്പത്തിക മേഖലക്ക് ഗുണം ചെയ്തുെവന്നവകാശപ്പെടുകയും ചെയ്തിരുന്നുവെന്നതാണ് ആർ ബി ഐ ഗവർണർ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ നിയമനത്തിന് മോദിസർക്കാർ കണ്ട മുഖ്യയോഗ്യത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP