Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കപിൽ മിശ്രയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയില്ല; പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കിൽ അത് കപിൽ മിശ്ര ആയാലും മറ്റാരായാലും ഏതു പാർട്ടിക്കാരനായാലും മുഖംനോക്കാതെ നടപടി എടുക്കണം; ആവശ്യവുമായി ബിജെപി എംപി ഗൗതം ഗംഭീർ

കപിൽ മിശ്രയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയില്ല; പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കിൽ അത് കപിൽ മിശ്ര ആയാലും മറ്റാരായാലും ഏതു പാർട്ടിക്കാരനായാലും മുഖംനോക്കാതെ നടപടി എടുക്കണം; ആവശ്യവുമായി ബിജെപി എംപി ഗൗതം ഗംഭീർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്ററുമായ ഗൗതം ഗംഭീർ. ബിജെപി നേതാവിനെതിരെ നടപടി വേണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു. ഡൽഹിയിലെ പൗരത്വ പ്രക്ഷോഭത്തിനെതിരെ തെരുവിലിറങ്ങാൻ സംഘപരിവാർ പ്രവർത്തകരോട് ആവശ്യപ്പെടുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി എംപി ഗൗതം ഗംഭീർ.

കപിൽ മിശ്രയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയില്ല. കപിൽ മിശ്രക്കെതിരെ നടപടി എടുക്കണമെന്നും ഗംഭീർ ആവശ്യപ്പെട്ടു. പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കിൽ അത് കപിൽ മിശ്ര ആയാലും മറ്റാരായാലും ഏതു പാർട്ടിക്കാരനായാലും മുഖംനോക്കാതെ നടപടി എടുക്കണമെന്നും ഗംഭീർ ആവശ്യപ്പെട്ടു. സമാധാനമായി തുടർന്നിരുന്ന പ്രതിഷേധം കപിൽ മിശ്രയുടെ കലാപ ആഹ്വാനത്തോടെയാണ് സംഘർഷത്തിലേക്ക് പോയതെന്നാണ് ആരോപണം. ഞായറാഴ്ച ജാഫ്രാബാദിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു വടക്കുകിഴക്കൻ ഡൽഹിയിലെ വിവിധയിടങ്ങളിൽ തിങ്കളാഴ്ചയുണ്ടായത്.

ഷഹീൻബാഗ് മാതൃകയിൽ ജാഫ്രാബാദിൽ പൗരത്വനിയമഭേദഗതിക്കെതിരേ ശനിയാഴ്ച രാത്രിയാണ് സ്ത്രീകളുടെ പ്രതിഷേധം ആരംഭിച്ചത്. ഞായറാഴ്ച വൈകീട്ടോടെ ഭേദഗതിയെ അനുകൂലിച്ച് ബിജെപി. നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ മോജ്പുരിൽ പ്രകടനം നടന്നു. ഇതേത്തുടർന്ന് ഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ കല്ലേറുണ്ടായി. ഇതാണ് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയത്.

പ്രതിഷേധം മൂന്ന് ദിവസത്തിനുള്ളിൽ പിരിച്ച് വിടണമെന്ന് കപിൽ മിശ്ര പൊലീസിന് അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു. ഇതിനിടെ കപിൽ മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജാമിയ കോർഡിനേഷൻ കമ്മിറ്റി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ജോയന്റ് പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.

തനിക്കെതിരെയുള്ള ആരോപണം വ്യാപകമായതോടെ സമാധാനത്തിന് ആഹ്വാനം ചെയ്ത് കപിൽ മിശ്ര രംഗത്തെത്തുകയും ചെയ്തു. ഡൽഹി തിരഞ്ഞെടുപ്പ് വേളയിലും കപിൽ മിശ്രയുടെ പ്രസംഗങ്ങൾ വിവാദമായിരുന്നു. ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടമാണ് ഡൽഹി തിരഞ്ഞെടുപ്പ് എന്നായിരുന്നു കപിൽ മിശ്രയുടെ അന്നത്തെ പ്രസ്താവന. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇത്തരം പ്രസ്താവന തിരിച്ചടിയായെന്ന് അമിത് ഷാ പറയുകയുണ്ടായി. തിരഞ്ഞെടുപ്പിൽ കപിൽ മിശ്ര പരാജയപ്പെടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP