Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൗരി ലങ്കേഷിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; സംസ്ഥാന ബഹുമതികളോടെ അന്ത്യവിശ്രമം

ഗൗരി ലങ്കേഷിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; സംസ്ഥാന ബഹുമതികളോടെ അന്ത്യവിശ്രമം

മറുനാടൻ ഡെസ്‌ക്‌

ബെഗളൂരു: കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ ഭൗതിക ശരീരം സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു. ബെംഗളൂരുവിലെ ചാംരാജ്‌പേട്ട് സെമിത്തേരിയിലായിരുന്നു മരണാനന്തര ചടങ്ങുകൾ.

സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അടക്കം നൂറുകണക്കിന് പേരാണ് ഗൗരി ലങ്കേഷിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്‌കാരം.

കന്നഡ ടാബ്ലോയിഡ് പത്രമായ ലങ്കേഷ് പത്രികയുടെ എഡിറ്റർ ആയ ഗൗരി ലങ്കേഷ് ചൊവ്വാഴ്ച രാത്രിയാണ് ബെംഗളൂരുവിലെ വസതിയിൽവച്ച് വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസ് അന്വേഷണത്തെ സഹായിക്കുന്ന നിർണായക ദൃശ്യങ്ങൾ ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തിൽ നിന്നും കണ്ടെത്തിയത്.
മാധ്യമപ്രവർത്തകയുടെ മരണത്തിൽ പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർണാടക സർക്കാരിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് അന്വേഷിക്കാനായി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഗൗരി ലങ്കേഷിന്റെ ബന്ധുക്കളുടെ ആവശ്യം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP