Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെമിക്കൽ ഫാക്ടറിയിലെ ഗ്യാസ് പെെപ്പ് ലെെനിൽ ചോർച്ച: മൂന്നു കുട്ടികളുൾപ്പടെ ഏഴുപേർ മരിച്ചു; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

കെമിക്കൽ ഫാക്ടറിയിലെ ഗ്യാസ് പെെപ്പ് ലെെനിൽ ചോർച്ച: മൂന്നു കുട്ടികളുൾപ്പടെ ഏഴുപേർ മരിച്ചു; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ലക്നോ: യുപിയിൽ കെമിക്കൽ ഫാക്ടറിയിലെ ഗ്യാസ് പൈപ്പ്ലൈനിൽ നിന്ന് ചോർന്ന ഗ്യാസ് ശ്വസിച്ച് മൂന്നു കുട്ടികളുൾപ്പടെ ഏഴുപേർ മരിച്ചു. സിതാപുർ ജില്ലയിലെ ബിസ്വാനിലാണ് സംഭവം. സമീപത്തെ കാർപ്പെറ്റ് ഫാക്ടറി കെട്ടിടത്തിനുള്ളിൽ ഉറങ്ങിക്കിടന്നവരാണ് ദുരന്തത്തിനിരയായതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശവാസികളാണ് ഗ്യാസ് ചോർച്ച സംബന്ധിച്ച് വിവരമറിയിച്ചതെന്ന് സിതാപുർ പൊലീസ് സൂപ്രണ്ട് എൽ ആർ കുമാർ പറഞ്ഞു.

ഗ്യാസിന്റെ രൂക്ഷഗന്ധം മൂലം പൊലീസിനും രക്ഷാപ്രവർത്തകർക്കും ആദ്യഘട്ടത്തിൽ അകത്തു പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പ്രദേശ് എത്തിയ പൊലീസ് അഗ്നിരക്ഷാ പ്രവർത്തകർ മരിച്ച ഏഴുപേരുടെയും മൃതദേഹം പിന്നീട് പുറത്തെടുത്തതായും സൂപ്രണ്ട് പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായവും അഭ്യർത്ഥിച്ചിട്ടുള്ളതായി ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അഖിലേഷ് തിവാരി പറഞ്ഞു.

കെമിക്കൽ ഫാക്ടറിയിലെ ഗ്യാസ് ചേമ്പറിൽ നിന്നും ഗ്യാസ് ചോർച്ചയുണ്ടായിരുന്നതായി മരണപ്പെട്ടയാളുടെ ബന്ധുവും സമീപവാസിയുമായ മുന്നവർ പറയുന്നു. ഗ്യാസ് ചോർച്ചയെ തുടർന്ന് പശു, ആട്്, മറ്റ് മൃഗങ്ങളും മരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. പൊലീസിനോടും അധികൃതരോടും സംഭവസ്ഥലത്തെത്തി സ്ഥിഗതികൾ നിരീക്ഷിക്കാനും നിർദ്ദേശം നൽകി. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം ജില്ലാ ഭരണകൂടം നഷ്ടപരിഹാരം നൽകുമെന്നും അന്താരാഷ്ട്ര വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP