Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൈസൂരുവിൽ നിന്ന് തണ്ണിമത്തൻ ലോഡുമായി വരികയായിരുന്ന ലോറിക്കുള്ളിൽ കഞ്ചാവ് കടത്ത്; ലോക്ഡൗൺ മുതലെടുത്ത് വൻ വിലയ്ക്ക് വിൽക്കാൻ കരാർ ഉറപ്പിച്ചുകൊണ്ടുവന്നത് 30 ലക്ഷംരൂപയുടെ കഞ്ചാവ്; രണ്ടുപ്രതികളെയും ലോറിയും കസ്റ്റഡിയിൽ എടുത്തത് നിലമ്പൂരിൽ വെച്ച്

മൈസൂരുവിൽ നിന്ന് തണ്ണിമത്തൻ ലോഡുമായി വരികയായിരുന്ന ലോറിക്കുള്ളിൽ കഞ്ചാവ് കടത്ത്; ലോക്ഡൗൺ മുതലെടുത്ത് വൻ വിലയ്ക്ക് വിൽക്കാൻ കരാർ ഉറപ്പിച്ചുകൊണ്ടുവന്നത് 30 ലക്ഷംരൂപയുടെ കഞ്ചാവ്; രണ്ടുപ്രതികളെയും ലോറിയും കസ്റ്റഡിയിൽ എടുത്തത് നിലമ്പൂരിൽ വെച്ച്

ജംഷാദ് മലപ്പുറം

മലപ്പുറം: മൈസൂരുവിൽ നിന്ന് തണ്ണിമത്തൻ ലോഡുമായി വരികയായിരുന്ന ലോറിക്കുള്ളിൽ കഞ്ചാവ് കടത്ത്.ലോക്ഡൗൺ മുതലെടുത്ത് വൻ വിലക്ക് വിൽക്കാൻ കരാർ ഉറപ്പിച്ചുകൊണ്ടുവന്നത് 58.5 കിലോ കഞ്ചാവ്.നിലമ്പൂരിൽവെച്ച് പ്രതികളായ രണ്ടുപേരേയും ലോറിയും കസ്റ്റഡിയിലെടുത്ത് പൊലീസ്.മൈസൂരുവിൽ നിന്ന് തണ്ണിമത്തൻ ലോഡുമായി വരികയായിരുന്ന ലോറിയിൽ നിന്ന് 58.5 കിലോ കഞ്ചാവുമായാണു രണ്ടുപേരെ നിലമ്പൂർ സിഐയും സംഘവും അറസ്റ്റ് ചെയ്തത്.

പിടികൂടിയത് ഡ്രൈവർ ക്യാബിനുള്ളിൽ ഒരു ചാക്കിലും ക്യാബിനു മുകളിൽ ടാർപായ കൊണ്ട് മൂടിയ നിലയിൽ മറ്റൊരു ചാക്കിലുമായി ബോൾരൂപത്തിൽ ഒളിപ്പിച്ച 27 പാക്കറ്റുകൾ. നിലമ്പൂർ വടപുറം സ്വകാര്യ ആശുപത്രിക്ക് മുൻപിലുള്ള കഐൻജി റോഡിൽ വച്ചാണ് ലോറി തടഞ്ഞുനിർത്തി ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ ഇവരെ പിടികൂടിയത്. ലോറിയും കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവർമാരായ വയനാട് വൈത്തിരി പന്തിപ്പൊയിൽകൂനൻ കരിയാട് വീട്ടിൽ ഹാഫീസ് (29), കോഴിക്കോട് നരിക്കുനി പാലങ്ങാട് വൈലാങ്കര വീട്ടിൽ സഫ്തർ ഹാഷ്മി (26) എന്നിവരെയാണ് നിലന്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറും സംഘവും അറസ്റ്റ് ചെയതത്. എക്സൈസ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം എക്സൈസ് കമ്മീഷണർ രൂപവത്കരിച്ച സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധനയും അറസ്റ്റും. എക്സൈസ് സംഘത്തെ കീഴ്പ്പെടുത്തി രക്ഷപ്പെടാനുള്ള പ്രതികളുടെ നീക്കവും വിഫലമായി.

കർണാടകയിലെ മൈസൂരുവിൽ നിന്ന് തണ്ണി മത്തൻ കയറ്റിവന്ന ലോറിയിൽ ഡ്രൈവർ ക്യാബിനുള്ളിൽ ഒരു ചാക്കിലും ക്യാബിനു മുകളിൽ ടാർപായ കൊണ്ട് മൂടിയ നിലയിൽ മറ്റൊരു ചാക്കിലുമായി ഒളിപ്പിച്ച നിലയിൽ ബോൾരൂപത്തിലുള്ള 27 പാക്കറ്റുകളിലായി 58.5 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. 2.200 ഗ്രാം വീതമുള്ള പാക്കറ്റുകളിൽ ഉണങ്ങിയ കഞ്ചാവാണ്. കർണാടകയിൽ നിന്ന് നാടുകാണി ചുരം വഴി വഴിക്കടവിലൂടെ നിലന്പൂരിലേക്ക് എത്താനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ പൈലറ്റ് വാഹനത്തിൽ വന്നവർ നൽകിയ വിവരത്തെ തുടർന്ന് നാടുകാണിയിൽ നിന്ന് വഴിക്കടവിലേക്ക് തിരിയാതെ വയനാട് വടുവൻചാൽ വഴിതിരിച്ചുവിട്ടു.

ഇവിടെ നിന്ന് കഞ്ചാവ് ഇന്നോവ കാറിൽ കയറ്റി. പിന്നീട് റോഡിൽ പരിശോധന കർശനമാണെന്ന വിവരത്തെ തുടർന്ന് വൈത്തിരി വെച്ച് കഞ്ചാവ് ലോറിയിലേക്ക് തന്നെ തിരിച്ചു കയറ്റി താമരശേരി ചുരം വഴി നിലന്പൂരിലേക്ക് എത്തുകയായിരുന്നു. 20 വർഷം തടവ് ലഭിക്കാവുന്ന കേസാണെന്നും അദ്ദേഹം പറഞ്ഞു. മുപ്പതിനായിരം രൂപയാണ് ഇതിനു പ്രതിഫലമായി തങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ലോക് ഡൗണിൽ കഞ്ചാവ് ലഭ്യത കുറവായതിനാൽ വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ കിലോക്ക് 50,000 രൂപ വരെ ലഭിക്കുമെന്നാണ് പ്രതികൾ തന്നെ നൽകിയ മൊഴി. കോഴിക്കോട് വട്ടോളി സ്വദേശി അന്പുവാണ് ഇതിലെ പ്രധാന കണ്ണിയെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ജില്ലയിൽ ഇത്രയധികം കഞ്ചാവു പിടികൂടുന്ന ആദ്യ കേസാണിത്. വിപണിയിൽ 30 ലക്ഷത്തോളം വില വരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ നിലന്പൂരിലെത്തി അന്വേഷണം ഊർജിതമാക്കി. എക്സൈസ് സിഐ ജി.കൃഷ്ണകുമാറിന് പുറമെ നിലന്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.ഹരികൃഷ്ണൻ, കാളികാവ് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ എൻ.ശങ്കരനാരായണൻ, പി.അശോക്, നിലന്പൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ഡ്രൈവർ രാജീവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോവിഡ് പരിശോധനകൾക്ക് ശേഷം പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP