Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൗമാരക്കാരിയായ പെൺകുട്ടിയെ വഴിയിൽ തടഞ്ഞത് ക്ഷേത്ര ദർശനം കഴിഞ്ഞ് വന്നപ്പോൾ; സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി പെൺകുട്ടിയെ പീഡിപ്പിച്ചത് മൂവർ സംഘം; ഭയചകിതയായ കൗമാരക്കാരി നഗ്നയായി റോഡിലൂടെ ഓടിയത് അര കിലോമീറ്ററോളം

കൗമാരക്കാരിയായ പെൺകുട്ടിയെ വഴിയിൽ തടഞ്ഞത് ക്ഷേത്ര ദർശനം കഴിഞ്ഞ് വന്നപ്പോൾ; സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി പെൺകുട്ടിയെ പീഡിപ്പിച്ചത് മൂവർ സംഘം; ഭയചകിതയായ കൗമാരക്കാരി നഗ്നയായി റോഡിലൂടെ ഓടിയത് അര കിലോമീറ്ററോളം

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: ജയ്പൂരിൽ കൗമാരക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചു. ഭയന്ന് പോയ പെൺകുട്ടി തെരുവിലൂടെ നഗ്‌നയായി ഓടിയതായാണു റിപ്പോർട്ടുകൾ. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. ബന്ധുവിനും സുഹൃത്തിനുമൊപ്പം ക്ഷേത്രദർശനം കഴിഞ്ഞു വരികയായിരുന്ന പെൺകുട്ടിയെ വഴിയിൽ വച്ചു മൂവർസംഘം തടയുകയായിരുന്നു. ഓടിരക്ഷപ്പെടാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും സംഘം പിൻതുടരുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡനത്തിനിരയാക്കുകയും ചെയ്‌തെന്നു പെൺകുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെൺകുട്ടിയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷമാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. സുഹൃത്തുക്കളിൽ ഒരാൾ അടുത്തുള്ള മാർക്കറ്റിലെത്തി ഒരു കടക്കാരനോട് പെൺകുട്ടി ക്രൂരപീഡനത്തിനിരയാകുകയാണെന്നും രക്ഷിക്കണമെന്നും അഭ്യർത്ഥിച്ചു. തുടർന്ന് അദ്ദേഹത്തെയുംകൂട്ടി സ്ഥലത്തെത്തി. ഈ സമയത്തു പെൺകുട്ടിയെ മൂവർസംഘം മർദിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നുവെന്ന് കടക്കാരൻ പൊലീസിനു മൊഴി നൽകി. ഇയാളെ കണ്ടതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ഭയന്ന് പോയ പെൺകുട്ടി വിവസ്ത്രയായി തെരുവിലൂടെ അരക്കിലോമീറ്ററോളം ഓടി എന്നും കടക്കാരൻ മൊഴി നൽകി.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: പെൺകുട്ടിയും ബന്ധുവും സുഹൃത്തും ക്ഷേത്രദർശനം നടത്തി മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. വഴിയിൽ മദ്യപിച്ചിരിക്കുകയായിരുന്ന മൂവർസംഘം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷം പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്കു തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമം, പട്ടികജാതി വിഭാഗക്കാർക്കെതിരായ അതിക്രമം എന്നിങ്ങനെയുള്ള കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവസ്ഥലത്തു നിന്നും മദ്യക്കുപ്പികളും, വളപ്പൊട്ടുകളും രക്തക്കറയും തെളിവായി ലഭിച്ചിട്ടുണ്ടെന്നും ഡിഎസ്‌പി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP