Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൃത്തപരിശീലനത്തിന് ഇറങ്ങിയ വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു; മുംബൈയിൽ പീഡനത്തിനിരയായത് എട്ടാം ക്ലാസുകാരി; സഹപാഠികൾ പിടിയിൽ

നൃത്തപരിശീലനത്തിന് ഇറങ്ങിയ വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു; മുംബൈയിൽ പീഡനത്തിനിരയായത് എട്ടാം ക്ലാസുകാരി; സഹപാഠികൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ:നൃത്തപരിശീലനത്തിനിറങ്ങിയ എട്ടാം ക്ലാസ്സുകാരിയെ സഹപാഠികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.മുംബൈയിലെ സിവിക് സ്‌കൂളിലാണ് 13 വയസ്സുള്ള രണ്ട് ആൺകുട്ടികൾ ചേർന്ന് സഹപാഠിയെ പീഡിപ്പിച്ചത്.സ്‌കൂളിലെ ക്ലാസ് മുറിയിൽ വച്ചായിരുന്നു പീഡനം.വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ നൽകിയ പരാതി പ്രകാരം പൊലീസ് കേസെടുത്തു.

തിങ്കളാഴ്ചയാണ് സംഭവം.നൃത്തപരിശീലനത്തിനായി പെൺകുട്ടി ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സഹപാഠികൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.രണ്ട് പ്രതികളും സാഹചര്യം മുതലെടുത്ത് കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പെൺകുട്ടി താൻ പീഡനത്തിനിരയായ വിവരം വീട്ടുകാരോട് പറയുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആൺകുട്ടികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 376 ഡിഎ (പതിനാറ് വയസ്സിൽ താഴെയുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുക), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്‌സോ) എന്നീ വകുപ്പുകൾ പ്രകാരവും പൊലീസ് കേസെടുത്തു.കേസിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി,തുടർന്ന് ഇവരെ ദക്ഷിണ മുംബൈയിലെ ജുവനൈൽ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP