Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗാലക്‌സി 7 നോട്ട് ഉണ്ടെങ്കിൽ വിമാനത്തിൽ കയറാനാകില്ല; സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലിന് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ വിലക്ക്; തീരുമാനം പൊട്ടിത്തറി സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ

ഗാലക്‌സി 7 നോട്ട് ഉണ്ടെങ്കിൽ വിമാനത്തിൽ കയറാനാകില്ല; സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലിന് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ വിലക്ക്; തീരുമാനം പൊട്ടിത്തറി സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ

ന്യൂഡൽഹി: സാംസങ്ങ് കമ്പനി അടുത്തിടെ പുറത്തിറക്കിയ സാംസങ്ങ് ഗാലക്‌സി നോട്ട് 7 വിമാന യാത്രയിൽ ഇനി കൂടെക്കൂട്ടാനാകില്ല. ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനെ തുടർന്നാണ് സാംസങ്ങ് തന്നെ വിപണിയിൽ നിന്നും പിൻവലിച്ച പുതിയ മോഡലായ ഗാലക്‌സി നോട്ട് 7ന് വിമാനത്തിൽ വിലക്കേർപ്പെടുത്തുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവും പുറത്തിറക്കി.

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ കൂടെ കരുതുന്ന ബാഗിൽ പോലും ഈ ഫോൺ സൂക്ഷിക്കരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നേരത്തെ ഈ ഫോൺ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി അമേരിക്കൻ വ്യോമസുരക്ഷാ മന്ത്രാലയം രംഗത്ത് വന്നിരുന്നു. വിമാനയാത്രയ്ക്കിടെ ഈ ഫോൺ സ്വിച്ച് ഓൺ ചെയ്യുകയോ ചാർജ് ചെയ്യാൻ ശ്രമിക്കുകയോ ചെയ്യരുതെന്നാണ് അമേരിക്കൻ വ്യോമസുരക്ഷാ മന്ത്രാലയം യാത്രക്കാർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ് .ഇതിന് പിന്നാലെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതോടെ യാത്രക്കാരിൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഗാലക്‌സി നോട്ട് 7 ഫോണില്ലെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കും.

കഴിഞ്ഞ ദിവസം ചില ഗൾഫ് വിമാന കമ്പനികളും ഇത്തരത്തിൽ യാത്രക്കാരോട് നിർദ്ദേശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചാർജ് ചെയ്യുമ്പോൾ ബാറ്ററി പൊട്ടിത്തെറിക്കുന്നതായി വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് സാംസങ്ങ് ഗാലക്‌സി നോട്ട് 7 ന്റെ വിൽപ്പന നിർത്തിവയ്ക്കാൻ കമ്പനി തീരുമാനിച്ചത്. ബാറ്ററി തകരാർ സംഭവിച്ചത് നിർമ്മാണത്തിലെ പിഴവ് കൊണ്ടാണെന്നും വിറ്റഴിച്ച ഫോണുകൾ തിരിച്ചുവിളിക്കുമെന്നും സാംസങ് മൊബൈൽ പ്രസിഡന്റ് കൊ ദോങ്ജിൻ അറിയിച്ചിരുന്നു. ഓഗസ്റ്റ് 19ന് പുറത്തിറക്കിയ ഗാലക്‌സി നോട്ട് 7ന്റെ 10 ലക്ഷം ഫോണുകൾ വിറ്റഴിച്ചതായി സാംസങ്ങ് അവകാശപ്പെടുന്നു. ഏകദേശം 25 ലക്ഷം ഫോണുകൾ നിർമ്മാണത്തിലിരിക്കുകയാണ്. ഇവയുടെ തകരാർ പരിഹരിച്ച് മാത്രമേ വിപണിയിൽ ഇറക്കുകയുള്ളൂ എന്നും സാംസങ്ങ് അറിയിച്ചിട്ടുണ്ട്.

ചാർജ് ചെയ്യുമ്പോൾ ബാറ്ററി പൊട്ടിത്തെറിക്കുന്നതായി വ്യാപക പരാതികൾ കിട്ടിയതിനെ തുടർന്നാണ് വിൽപ്പന നിർത്തി വയ്ക്കാൻ കമ്പനി തീരുമാനിച്ചതെന്നാണ് വിവരം. ിലവിൽ സാംസങ്ങ് ഗാലക്‌സി 7 വാങ്ങിയവർക്ക് പകരമായി പുതിയ ഫോൺ നൽകുമെന്നും സാംസങ്ങ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ തിരിച്ചു വിളിക്കേണ്ട ഫോണുകളെപറ്റി ഇതുവരെ കൃത്യമായ വിവരങ്ങൾ കമ്പനിക്ക് ലഭ്യമായിട്ടില്ലെന്നാണ് വിവരം. അമേരിക്കയിലും ദക്ഷിണകൊറിയയിലും ഉൾപ്പെടെയുള്ള പത്തു ലക്ഷത്തിലേറെ ഫോണുകൾ കമ്പനി ഇതിനോടകം വിറ്റുകഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ഏതൊക്കെ ഫോണുകളിലാണ് തകരാർ ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ സമയമെടുക്കുമെന്നാണ് വിശദീകരണം.

ഇതുവരെ 24 ഫോണുകളിൽ തകരാർ റിപ്പോർട്ട് ചെയ്തതായി സാംസങ്ങ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും മറ്റും നിരവധി ഉപയോക്താക്കൾ തകരാറിലായ ഫോണുകളുടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവച്ചിരുന്നു. നിലവിൽ രണ്ട് കമ്പനികളിൽ നിന്നുള്ള ബാറ്ററികളാണ് സാംസങ്ങ് ഉപയോഗിക്കുന്നത്. ഇതിൽ ഒരു കമ്പനിയിൽ നിന്നും ലഭ്യമായ ബാറ്ററിയാണ് കുഴപ്പമുണ്ടാക്കിയതെന്നാണ് സാംസങ്ങ് വിശദീകരിക്കുന്നത്. ഇതിൽ ഏത് കമ്പനിയുടെ ബാറ്ററികളാണ് തകരാറിലായതെന്ന് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിരോധനമെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP