Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിവേഗ ഇന്റർനെറ്റ് യാഥാർത്ഥ്യമാക്കാനുള്ള ജി-സാറ്റ് 11 വിക്ഷേപിക്കുന്നത് ഐ.എസ്.ആർ.ഒ നീട്ടിവച്ചു; കൗറു വിക്ഷേപണത്തറയിൽ എത്തിച്ച ഉപഗ്രഹത്തിന്റെ വിക്ഷേപണം മാറ്റിവെച്ചത് തകരാറുണ്ടായെന്ന സംശയത്തെ തുടർന്ന്

അതിവേഗ ഇന്റർനെറ്റ് യാഥാർത്ഥ്യമാക്കാനുള്ള ജി-സാറ്റ് 11 വിക്ഷേപിക്കുന്നത് ഐ.എസ്.ആർ.ഒ നീട്ടിവച്ചു; കൗറു വിക്ഷേപണത്തറയിൽ എത്തിച്ച ഉപഗ്രഹത്തിന്റെ വിക്ഷേപണം മാറ്റിവെച്ചത് തകരാറുണ്ടായെന്ന സംശയത്തെ തുടർന്ന്

ബംഗളൂരൂ: ഗ്രാമപഞ്ചായത്ത് മുതൽ പാർലമെന്റ് വരെ അതിവേഗ ഇന്റർനെറ്റ് ശൃംഖലയിൽ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ഇന്ത്യ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ഇന്ത്യയുടെ ഭീമൻ വാർത്താവിനിമയ ഉപഗ്രഹം ജി - സാറ്റ് 11 വിക്ഷേപിക്കുന്നത് ഐ.എസ്.ആർ.ഒ നീട്ടിവച്ചു. തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറു വിക്ഷേപണത്തറയിൽ നിന്ന് ഫ്രാൻസിന്റെ ഏരിയൻ 5 റോക്കറ്റിൽ ജി - സാറ്റ് വിക്ഷേപിക്കാനാണിരുന്നത്.

റോക്കറ്റ് വിക്ഷേപണത്തറയിൽ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, തകരാറുകൾ ഉണ്ടോയെന്ന് ഒന്നുകൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് വിക്ഷേപണം മാറ്റിയതെന്ന് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ പറഞ്ഞു. വിക്ഷേപണത്തറയിൽ എത്തിച്ച റോക്കറ്റ് തിരികെയെത്തിച്ചായിരിക്കും പരിശോധന. നേരത്തെ ജി സാറ്റ് 6 വിക്ഷേപിച്ചെങ്കിലും പിന്നീട് ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടമായിരുന്നു. ഈ പിഴവ് ജി - സാറ്റ് 11ലും ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് ഐ.എസ്.ആർ. ഒ കൈക്കൊള്ളുന്നത്. പുതിയ വിക്ഷേപണത്തീയതി പുറത്ത് വിട്ടിട്ടില്ല.

മാർച്ച് 30നാണ് ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെത്തിയത്. ഈ വർഷം ഐഎസ്ആർഒ നടത്തുന്ന വിക്ഷേപണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജിസാറ്റ് 11. ഇതിനു പുറമെ ജിസാറ്റ് 19ഉം ഐഎസ്ആർഒയുടെ പദ്ധതികളിലുണ്ട്.

ഐഎസ്ആർഒ വിക്ഷേപിച്ച ജിസാറ്റ്6എ ദൗത്യം നേരത്തേ പരാജയപ്പെട്ടിരുന്നു. ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹത്തിൽനിന്ന് ആദ്യത്തെ നാലു മിനിറ്റ് വിവരങ്ങൾ ലഭിച്ചെങ്കിലും പിന്നീടു ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ ഉയർത്തുന്ന ഒന്നും രണ്ടും ജ്വലനങ്ങൾ വിജയകരമായെങ്കിലും അവസാന ജ്വലനത്തിനു തുടങ്ങുന്നതിനു മുൻപ് ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടമായെന്നാണ് ഐഎസ്ആർഒ വൃത്തങ്ങളിൽനിന്ന് അറിയിച്ചത്.

ജി - സാറ്റ് 11
ഇന്ത്യ നിർമ്മിച്ച ഏറ്റവും വലുതും ഭാരമേറിയതുമായ ഉപഗ്രഹം
ചെലവ് 1117 കോടി രൂപ
നിർമ്മാണത്തിന് ഒരു വർഷത്തിലേറെ
ഒറ്റ മുറി വീടിന്റെ വലിപ്പം
ആറ് കാറുകളുടെ ഭാരം (5,775 കിലോഗ്രാം )
നാലു മീറ്റർ നീളമുള്ള നാല് സോളാർ ചിറകുകൾ
ഇരുപത് വർഷത്തിനിടെ ഇന്ത്യ വിക്ഷേപിച്ച മുപ്പത് ഉപഗ്രഹങ്ങളുടെ മൊത്തം ശേഷിക്ക് തുല്യമായ ശേഷി
അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന 40 ട്രാൻസ്‌പോണ്ടറുകൾ. ആദ്യമായാണ് ഒരു ഉപഗ്രഹത്തിൽ ഇത്രയധികം ട്രാൻസ്‌പോണ്ടറുകൾ
രാജ്യത്താകെ ഡിജിറ്റിൽ ഭരണശൃംഖലയും പ്രതിരോധ വാർത്താവിനിമയത്തിൽ വൻ കുതിച്ചു ചാട്ടവുമാണ് ലക്ഷ്യം
രാജ്യത്തെമ്പാടും കുറഞ്ഞ ഇന്റർനെറ്റ് വേഗം 12 ജി.പി.പി.എസായി ഉയരും.
ഗതിനിർണ്ണയ ഉപഗ്രഹ ശൃംഖലയായ നാവികും ജി -സാറ്റ് 11 ഉം ചേരുമ്പോൾ വാർത്താവിനിമയത്തിൽ ഇന്ത്യ വികസിത രാജ്യങ്ങൾക്ക് തുല്യമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP