Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മധ്യസ്ഥ ചർച്ചകൾക്ക് സർക്കാർ മുൻകൈ എടുത്തതോടെ എയർ ഇന്ത്യക്ക് ഇന്ധനം നൽകില്ലെന്ന തീരുമാനം മരവിപ്പിച്ച് എണ്ണക്കമ്പനികൾ; എയർ ഇന്ത്യ ഇന്ധന വിലയായി നൽകാനുള്ളത് 4500 കോടി രൂപ

മധ്യസ്ഥ ചർച്ചകൾക്ക് സർക്കാർ മുൻകൈ എടുത്തതോടെ എയർ ഇന്ത്യക്ക് ഇന്ധനം നൽകില്ലെന്ന തീരുമാനം മരവിപ്പിച്ച് എണ്ണക്കമ്പനികൾ; എയർ ഇന്ത്യ ഇന്ധന വിലയായി നൽകാനുള്ളത് 4500 കോടി രൂപ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കുടിശിക തുക നൽകാതെ എയർ ഇന്ത്യ വിമാനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന തീരുമാനം തൽക്കാലം മരവിപ്പിക്കാൻ തീരുമാനിച്ച് എണ്ണക്കമ്പനികൾ. മധ്യസ്ഥ ചർച്ചകൾക്ക് സർക്കാർ മുൻകൈയെടുത്ത സാഹചര്യത്തിലാണ് തീരുമാനം. കുടിശ്ശിക വരുത്തിയതിന്റെ പേരിൽ കൊച്ചിയടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങളിലാണ് ഇന്ധനം നൽകുന്നത് നിർത്താൻ എണ്ണക്കമ്പനികൾ തീരുമാനമെടുത്തിരുന്നത്.

ഓഗസ്റ്റ് 22നാണ് എയർ ഇന്ത്യക്ക് ഇന്ധനം നൽകേണ്ടെന്ന നിലപാട് എണ്ണക്കമ്പനികൾ കൈക്കൊണ്ടത്. നഷ്ടത്തിലോടിക്കൊണ്ടിരിക്കുന്ന എയർ ഇന്ത്യക്ക് ഇത് തിരിച്ചടിയായിരുന്നു. 4500 കോടി രൂപയാണ് എയർ ഇന്ത്യ എണ്ണക്കമ്പനികൾക്ക് നൽകാനുള്ളത്. കുടിശ്ശികയിലേക്ക് പ്രതിമാസം 100 കോടി രൂപ വീതം നൽകാമെന്ന് ധാരണയായതോടെയാണ് വിലക്ക് നീക്കാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചത്.

ശനിയാഴ്ച വൈകുന്നേരം തന്നെ വിമാനങ്ങൾക്ക് ഇന്ധനം വിതരണം ചെയ്തു തുടങ്ങിയതായി എയർ ഇന്ത്യ വക്താവ് പിടിഐയോട് പറഞ്ഞു. പുണെ, റാഞ്ചി, പട്ന, മൊഹാലി, കൊച്ചി, വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിലായിരുന്നു എയർ ഇന്ത്യ വിമാനങ്ങൾക്ക് ഇന്ധനവിലക്ക് ഏർപ്പെടുത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP