Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് പെട്രോൾ വില ടോപ്പ് ഗിയറിൽ; മുംബൈയിൽ പെട്രോൾ ലിറ്ററിന് 90.08 പൈസ; മെട്രോ നഗരത്തിൽ പെട്രോൾ വില 90 കടക്കുന്നത് ആദ്യം; രാജ്യത്ത് ഏറ്റവും കൂടുതൽ വില പാട്‌നയിൽ

രാജ്യത്ത് പെട്രോൾ വില ടോപ്പ് ഗിയറിൽ; മുംബൈയിൽ പെട്രോൾ ലിറ്ററിന് 90.08 പൈസ; മെട്രോ നഗരത്തിൽ പെട്രോൾ വില 90 കടക്കുന്നത് ആദ്യം; രാജ്യത്ത് ഏറ്റവും കൂടുതൽ വില പാട്‌നയിൽ

മുംബൈ: രാജ്യത്ത് പെട്രോൾ വില ടോപ്പ് ഗിയറിൽ പറക്കുന്നു. മുംബൈയിൽ പെട്രോൾ വില സർവ്വകാല റെക്കോർഡിൽ.മുംബൈയിൽ പെട്രോൾ ലിറ്ററിന് 90.08 പൈസയാണ് വില. ഒരു മെട്രോ നഗരത്തിൽ പെട്രോൾ വില 90 കടക്കുന്നത് ഇതാദ്യമാണ്. മുംബൈയിൽ ഡീസലിന്റെ വില 78.58 പൈസയാണ്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 82.72 പൈസയും പട്‌നയിൽ 91.96 പൈസയുമാണ് വില. രാജ്യത്ത് പെട്രോളിന് ഏറ്റവും കൂടുതൽ വില പട്‌നയിലാണ്.

ബെംഗളൂരുവിൽ പെട്രോളിന്റെ വില ലിറ്ററിന് 83.37 പൈസയും, ലക്നൗവിൽ 82.14 പൈസയും, കൊൽക്കത്തയിൽ 84.54 പൈസയും, ഹൈദരാബാദിൽ 87.70 പൈസയും, ഗുവാഹത്തിയിൽ 85.17 പൈസയും, ചെന്നൈയിൽ 85.99 പൈസയുമാണ്. പ്രധാന നഗരങ്ങളിൽ ഡീസലിനും വില ഉയർന്നിട്ടുണ്ട്. ബെംഗളൂരുവിൽ 74.40 പൈസയും, ലക്നൗവിൽ 74.15 പൈസയും, കൊൽക്കത്തയിൽ 75.87 പൈസയും, ഹൈദരാബാദിൽ 80.51പൈസയും, ഗുവാഹത്തിയിൽ 77.40 പൈസയും, ചൈന്നെയിൽ 78.26 പൈസയുമാണ് ഒരു ലിറ്റർ ഡീസലിന്റെ വില.

നികുതി ഇളവ് കൂടുതലുള്ളതിനാൽ ഡൽഹിയിലാണ് ഇന്ധനത്തിന് ഏറ്റവും കുറഞ്ഞ നിരക്ക്. മുംബൈയിലാണ് ഏറ്റവും കൂടുതൽ വിൽപന നികുതിയുള്ളത്. ഇതാണ് ഇവിടെ ഇന്ധനവില ഉയരാൻ കാരണം. മുംബൈയിൽ പെട്രോളിന് 25 ശതമാനമാണ് വാറ്റ്. ലിറ്ററിന് 9 രൂപ സർചാർജിന് (അധിക നികുതി) പുറമെയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP