Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

മേഘാലയയെ മാതൃകയാക്കൂ; ഇന്ധന നികുതി കുറച്ച് സംസ്ഥാന സർക്കാർ; പെട്രോളിന് കുറച്ചത് 7 രൂപ 40 പൈസ; ഡീസലിന് 7.10; നികുതിയിൽ കുറവ് വരുത്തിയത് ഇതുവരെ നാല് സംസ്ഥാനങ്ങൾ

മേഘാലയയെ മാതൃകയാക്കൂ; ഇന്ധന നികുതി കുറച്ച് സംസ്ഥാന സർക്കാർ; പെട്രോളിന് കുറച്ചത് 7 രൂപ 40 പൈസ; ഡീസലിന് 7.10; നികുതിയിൽ കുറവ് വരുത്തിയത് ഇതുവരെ നാല് സംസ്ഥാനങ്ങൾ

ന്യൂസ് ഡെസ്‌ക്‌

ഷില്ലോംഗ്: രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ കുതിച്ചുയരുന്നതിനിടെ ജനങ്ങൾക്ക് ആശ്വാസമേകി മേഘാലയ സർക്കാർ. പെട്രോൾ ഡീസൽ വിലകളിൽ യഥാക്രമം 7.40രൂപയും 7.10രൂപയും കുറവുവരുത്തിയിരിക്കുകയാണ് സംസ്ഥാനം.

പെട്രോളിന്റെ വാറ്റ് 31.6 ശതമാനത്തിൽ നിന്ന് 20 ശതമാനമായും ഡീസലിന്റെ വാറ്റ് 22.9 ശതമാനത്തിൽ നിന്ന് 12 ശതമാനമായും കുറവുവരുത്തിയാണ് ജനങ്ങൾക്ക് ആശ്വാസമേകിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വിലകുറയ്ക്കാൻ സംസ്ഥാനം തീരുമാനിച്ചതെ്ന്നാണ് സൂചന.

മേഘാലയ്ക്ക് പുറമേ പശ്ചിമബംഗാൾ, ആസാം,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും പെട്രോൾ, ഡീസൽ വിലകൾ കുറച്ചിരുന്നു. പശ്ചിമബംഗാൾ പെട്രോൾ, ഡീസൽ വിലകളിൽ ഒരുരൂപ വീതമാണ് കുറച്ചത്. ഇന്നലെ അർദ്ധരാത്രിമുതൽ ഇത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെങ്കിലും കേരളത്തിൽ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ഇന്നലെ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.

പെട്രോളും, ഡീസലും ജി എസ് ടിക്ക് കീഴിലാക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങളുമായി ചർച്ച നടത്താമെന്ന നിലപാടിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP