Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണ്ണ് വരണ്ടുണങ്ങിയപ്പോൾ മഴ പെയ്യിക്കാൻ തവളകളെ കൊണ്ട് കല്യാണം കഴിപ്പിച്ചവർ പെരുമഴ നിൽക്കാൻ അതേ തവളകളുടെ വിവാഹ മോചനവും നടത്തി; അന്താരാഷ്ട്ര മാധ്യമങ്ങളിൽ സ്ഥാനം പിടിച്ച മധ്യപ്രദേശിലെ തവളക്കല്ല്യാണത്തിന്റേയും വിവാഹമോചനത്തിന്റേയും കഥയിങ്ങനെ

മണ്ണ് വരണ്ടുണങ്ങിയപ്പോൾ മഴ പെയ്യിക്കാൻ തവളകളെ കൊണ്ട് കല്യാണം കഴിപ്പിച്ചവർ പെരുമഴ നിൽക്കാൻ അതേ തവളകളുടെ വിവാഹ മോചനവും നടത്തി; അന്താരാഷ്ട്ര മാധ്യമങ്ങളിൽ സ്ഥാനം പിടിച്ച മധ്യപ്രദേശിലെ തവളക്കല്ല്യാണത്തിന്റേയും വിവാഹമോചനത്തിന്റേയും കഥയിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

 ഭോപാൽ: കാലങ്ങളോളം മഴ പെയ്യാതിരുന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയ മധ്യപ്രദേശ് നിവാസികൾ അവസാനം ഒരു തവളക്കല്യാണം നടത്തി മഴ പെയ്യിക്കാൻ തീരുമാനിച്ച കഥ സമൂഹ മാധ്യമങ്ങളിൽ എല്ലാം വൈറൽ ആയിരുന്നു. ഇപ്പോഴിതാ അതേ തവളകളുടെ വിവാഹമോചനം നടത്തി മഴ നിർ്ത്താനാണ് ശ്രമം. കാരണം കഴിഞ്ഞ കുറച്ച് നാളുകളായി മധ്യപ്രദേശിൽ പെയ്തത് പേമാരിയായിരുന്നു. റോഡെല്ലാം നിറഞ്ഞ് കവിഞ്ഞ് വെള്ളപ്പൊക്കവും പ്രളയവും ആയി ദുരന്തസമാനമായി സംസ്ഥാനത്തിന്റെ അവസ്ഥ. അപ്പോൾ മഴ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമായതുകൊണ്ട് തന്നെ മഴ പെയ്യാൻ കാരണമായ തവളകളെ തന്നെ വേർപിരിക്കാൻ തീരുമാനിച്ചു.

ഭോപാൽ മേഖലയാകെ കടുത്ത വരൾച്ചയിൽ വലഞ്ഞപ്പോഴായിരുന്നു ഇന്ദ്രാപുരിയിലെ ഓം ശിവ സേവ ശക്തി മണ്ഡൽ അംഗങ്ങളുടെ തലയിൽ 'തവളക്കല്യാണം' എന്ന ആശയം മിന്നിയത്. തവളകളുടെ കല്യാണം നടത്തിയാൽ മഴ കനിയുമെന്നായിരുന്നു വിശ്വാസം. മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനായിരുന്നു ഇത്. കഴിഞ്ഞ ജൂലൈ 19 ന് ആഘോഷമായി മാംഗല്യം നടന്നു. പിന്നീടങ്ങോട്ടു പെരുമഴയായിരുന്നു മധ്യപ്രദേശിലാകെ. 26% അധികമഴ ലഭിച്ചു. നാടും നഗരവും വെള്ളത്തിൽ മുങ്ങി. ഭോപാലിൽ ഞായറാഴ്ച 13 വർഷത്തെ റെക്കോർഡ് മഴ പെയ്തു. നിവൃത്തിയില്ലാതെ തവളകളുടെ ദാമ്പത്യം അവസാനിപ്പിക്കേണ്ടി വന്നു. ഓം ശിവ സേവ ശക്തി മണ്ഡൽ അംഗങ്ങൾ പ്രതീകാത്മകമായി വിവാഹമോചനം നടത്തി. ഇന്ദ്രപുരിയിലെ തന്നെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹമോചന ചടങ്ങ്. ഇനി തവളകൾ വേറെ വേറെ താമസിക്കുമെന്നാണ് പ്രതീക്ഷ, മഴ കുറയുമെന്നും

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP