Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ നിശബ്ദരാവാനുള്ള സ്വാതന്ത്ര്യം കൂടിയാണ്; അസഹിഷ്ണുത പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് ഷാരൂഖ് ഖാന്റെ മറുപടി ഇങ്ങനെ

അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ നിശബ്ദരാവാനുള്ള സ്വാതന്ത്ര്യം കൂടിയാണ്; അസഹിഷ്ണുത പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് ഷാരൂഖ് ഖാന്റെ മറുപടി ഇങ്ങനെ

മുംബൈ: അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ചവരൊക്കെ വിവരമറിഞ്ഞിട്ടുണ്ട്. അമീർഖാനാണ് ഏറ്റവും ഒടുവിൽ ഇതിന്റെ ഇരയായി തീർന്നത്. അതുകൊണ്ട് തന്നെ വിഷയത്തിൽ ശ്രദ്ധയേടെ പ്രതികരിച്ച് ഷാരൂഖ് ഖാനും. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് അഭിപ്രായം പറയാതെ നിശബ്ദരായിരിക്കാനും കൂടിയുള്ള സ്വാതന്ത്ര്യമാണെന്ന് ഷാരൂഖ് പറഞ്ഞു. മുംബയിൽ 'ഫാൻ' എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കുന്നതിനിടെയാണ് ഷാരൂഖ് ഖാന്റെ പരാമർശം. അസഹിഷ്ണുത പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷാരൂഖ് ഖാൻ.

മുംബയ് ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാറ്റ് ചെയ്യുമ്പോൾ ഞാൻ ആകെ പറയുക ഔട്ട് എന്ന് മാത്രമാണ്. ഞാനിതിലേയ്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല. അഭിപ്രായം സ്വാതന്ത്ര്യം മിണ്ടാതിരിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണെന്ന് ഷാരൂഖ് അഭിപ്രായപ്പെട്ടു. ഞാൻ ഇതിനെ കുറിച്ച് നിശബ്ദനാവാൻ ആഗ്രഹിക്കുന്നു. രാജ്യത്ത് അസഹിഷ്ണുത വർദ്ധിച്ചു വരുകയാണെന്ന പരാമർശത്തെ തുടർന്ന് ബിജെപിയും സംഘപരിവാർ സംഘടനകളും ഷാരൂഖ് ഖാനെതിരെ രംഗത്ത് വന്നിരുന്നു. ദിൽവാലേയുടെ പ്രദർശനം പ്രതിഷേധം മൂലം രാജ്യത്ത് പലയിടങ്ങളിലും തടസപ്പെടുത്തുകയും ചെയ്തു. പിന്നീട് തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന വിശദീകരണവുമായി ഷാരൂഖ് ഖാൻ രംഗത്തെത്തുകയും ചെയ്തു.

മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ഫാനിൽ സൂപ്പർസ്റ്റാറിനെ അതിയായി സ്‌നേഹിക്കുന്ന ഒരു ആരാധകന്റെയും സൂപ്പർസ്റ്റാറിന്റെയും കഥ പറയുന്നതാണ്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് നിർമ്മാണം. വിശാൽ ശേഖറാണ് സംഗീതം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP