Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗെയിം കളി അതിരു കടന്നു; കളിക്കുന്നതിനെ വിലക്കി അമ്മ മൊബൈൽ ഫോൺ വാങ്ങിവച്ചു; മനംനൊന്ത പതിനാലുകാരൻ തൂങ്ങി മരിച്ചു; കൗമാരക്കാരന്റെ ഗെയിം കളി ഒരു വർഷമായി സ്‌കൂളിൽ പോകാതെ വീട്ടിലിരുന്ന്; ഗെയിമുകൾക്ക് അടിമയായിരുന്ന കുട്ടിക്ക് കടുത്ത മാനസിക സമ്മർദ്ദമെന്ന് പൊലീസ്

ഗെയിം കളി അതിരു കടന്നു; കളിക്കുന്നതിനെ വിലക്കി അമ്മ മൊബൈൽ ഫോൺ വാങ്ങിവച്ചു; മനംനൊന്ത പതിനാലുകാരൻ തൂങ്ങി മരിച്ചു; കൗമാരക്കാരന്റെ ഗെയിം കളി ഒരു വർഷമായി സ്‌കൂളിൽ പോകാതെ വീട്ടിലിരുന്ന്; ഗെയിമുകൾക്ക് അടിമയായിരുന്ന കുട്ടിക്ക് കടുത്ത മാനസിക സമ്മർദ്ദമെന്ന് പൊലീസ്

നാഗ്പൂർ: ഗെയിമുകൾ വീണ്ടും ഒരു കുട്ടിയുടെ ജീവൻ കൂടി അപഹരിച്ചു. വീഡിയോ ഗെയിം കളിക്കാൻ അനുവദിക്കാതെ അമ്മ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത പതിനാലുകാരൻ തൂങ്ങി മരിച്ചു.മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് കൗമാരക്കാരൻ ആത്മഹത്യ ചെയ്തത്.

വീഡിയോ ഗെയിമുകൾക്ക് അടിമയായിരുന്ന കുട്ടി കഴിഞ്ഞ ഒരു വർഷമായി സ്‌കൂളിൽ പോകാതെ വീട്ടിലിരുന്ന് സ്ഥിരം ഗെയിം കളിക്കുമായിരുന്നുവെന്നാണ് വിവരം. മൊബൈൽ കിട്ടാത്തതിനാൽ കടുത്ത മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് കുട്ടി മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

കഴിഞ്ഞ ദിവസം മുംബൈയിലേക്ക് പോയ അമ്മ കുട്ടിയുടെ കയ്യിൽ നിന്നും നിർബന്ധപൂർവ്വം ഫോൺ വാങ്ങി വയ്ക്കുകയായിരുന്നു. ഫോൺ കൊടുക്കാൻ കുട്ടിക്ക് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. അമ്മ മുംബൈയിലേക്ക് പോയതോടെ കുട്ടി അതികഠിനമായ മാനസ്സിക സമ്മർദ്ദത്തിലായി.

വീഡിയോ ഗെയിം കളിക്കാൻ സാധിക്കാത്തത് തന്നെ കാരണം. ആരുമില്ലാത്ത സമയം നോക്കി വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ജോലിക്ക് പോയി തിരിച്ചെത്തിയ സഹോദരിയാണ് തൂങ്ങി നിൽക്കുന്ന കുട്ടിയെ കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP