Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുൻ മന്ത്രിയും നാല് തവണ എംഎൽഎയുമായിരുന്ന ബിജെപി നേതാവ് ആം ആദ്മി പാർട്ടിയിൽ ചേർന്നു; ഡൽഹിയെ ലോകത്തിലെ ഒന്നാം നമ്പർ നഗരമാക്കി മാറ്റാൻ കഠിനാധ്വാനം ചെയ്യുന്നയാളുമായി കൈകോർക്കാൻ സാധിച്ചതിൽ സന്തോഷമെന്ന് ഹർഷൻ സിങ്

മുൻ മന്ത്രിയും നാല് തവണ എംഎൽഎയുമായിരുന്ന ബിജെപി നേതാവ് ആം ആദ്മി പാർട്ടിയിൽ ചേർന്നു; ഡൽഹിയെ ലോകത്തിലെ ഒന്നാം നമ്പർ നഗരമാക്കി മാറ്റാൻ കഠിനാധ്വാനം ചെയ്യുന്നയാളുമായി കൈകോർക്കാൻ സാധിച്ചതിൽ സന്തോഷമെന്ന് ഹർഷൻ സിങ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിലെ മുതിർന്ന ബിജെപി നേതാവ് ഹർഷൻ സിങ് ആം ആദ്മി പാർട്ടിയിൽ ചേർന്നു. മദൻലാൽ ഖുറാന ഡൽഹി മുഖ്യമന്ത്രിയായിരുന്ന സന്ദർഭത്തിൽ മന്ത്രിസഭയിൽ അംഗമായിരുന്ന ഹർഷൻ സിങ് നാല് തവണ ബിജെപി ടിക്കറ്റിൽ എംഎൽഎയായിട്ടുണ്ട്. തന്റെ മണ്ഡലമായ ഹരി നഗറിൽ നിരവധി ആളുകൾ എ.എ.പിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയെ പുരോഗതിയിലേക്ക് നയിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തുന്ന ശ്രമങ്ങളിൽ ആകൃഷ്ടനായാണ് എഎപിയിൽ ചേരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച എ.എ.പി. അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലായിരുന്നു ഹർഷൻ സിങ് പാർട്ടിയിൽ ചേർന്നത്. വിദ്യാഭ്യാസ-ആരോഗ്യ മേഖയിൽ കെജ്രിവാൾ സർക്കാരുണ്ടാക്കിയ പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു. 'എനിക്ക് 20 വയസ്സുള്ളപ്പോൾ മുതൽ ഞാൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുണ്ട്. മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അന്നത്തെ രാഷ്ട്രീയം. ഡൽഹിയെ ലോകത്തിലെ ഒന്നാം നമ്പർ നഗരമാക്കി മാറ്റാൻ കഠിനാധ്വാനം ചെയ്യുന്ന ഒരാളുമായി കൈക്കോർക്കാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു' ഹർഷൻ സിങ് ബെല്ലി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP