Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീരമൃത്യുവരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം നാലിരട്ടിയാക്കി; നടപ്പിലാവുന്നത് സൈനികരുടെ ദീർഘകാലത്തെ ആവശ്യം; വർധിപ്പിക്കുന്നത് രണ്ടു ലക്ഷം രൂപയിൽ നിന്ന് എട്ടു ലക്ഷം രൂപയിലേക്ക്; ഉത്തരവിൽ രാജ്നാഥ് സിങ് ഒപ്പുവച്ചു  

വീരമൃത്യുവരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം നാലിരട്ടിയാക്കി; നടപ്പിലാവുന്നത് സൈനികരുടെ ദീർഘകാലത്തെ ആവശ്യം; വർധിപ്പിക്കുന്നത് രണ്ടു ലക്ഷം രൂപയിൽ നിന്ന് എട്ടു ലക്ഷം രൂപയിലേക്ക്; ഉത്തരവിൽ രാജ്നാഥ് സിങ് ഒപ്പുവച്ചു   

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരത്തുക സർക്കാർ നാലാരട്ടിയാക്കി വർധിപ്പിച്ചു.രാജ്യത്തെ സൈനികരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാവുന്നത്. രണ്ടു ലക്ഷം രൂപയിൽ നിന്ന് എട്ടു ലക്ഷം രൂപയിലേക്കാണ് തുക ഉയർത്തിയത്. ഇത് സംബന്ധിച്ച ഉത്തരവിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒപ്പുവെച്ചു.

കുടുംബ പെൻഷൻ, ഇൻഷുറൻസ്, എന്നവയ്ക്ക് പുറമെയാണ് ഈ സഹായം. ആർമി ബാറ്റിൽ ക്യാഷ്വാലിറ്റിസ് വെൽഫയർ ഫണ്ടിൽ നിന്നായിരിക്കും പണം നൽകുക.2016 ൽ സിയാച്ചിനിൽ ഹിമപാതത്തിൽ പത്ത് ജവാന്മാർ കൊല്ലപ്പെട്ടതിനെ തുടർന്ന് നിരവധി ആളുകൾ ഇവരുടെ കുടുംബങ്ങൾക്ക സാമ്പത്തിക സഹായം വാദ്ഗാനം ചെയ്തതിനെ തുടർന്നാണ് സർക്കാർ എ.ബി.സി.ഡബ്ല്യൂ.എഫ് രൂപവത്കരിച്ചത്.

2017 ജൂലായിൽ നിലവിൽ വന്ന എ.ബി.സി.ഡബ്ല്യൂ.എഫ് 2016 ഏപ്രിൽ മുതലുള്ള മുൻകാല പ്രാബല്യത്തോടെ നടപ്പിലാവുകയായിരുന്നു. വീരമൃത്യു വരിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന അർധ സൈനികരുടെ കുടുംബാഗങ്ങൾക്കായി ഭാരത് കെ വീർ ഫണ്ട് ആരംഭിച്ചതും കഴിഞ്ഞ സർക്കാരിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിങായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP