Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാരണാസിയിൽ നിന്ന് ഡെറാഡൂണിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനം റെൺവേയിൽ കടന്നപ്പോൾ വിമാനത്തിൽ എലി ഓടിക്കളിക്കുന്നു; യാത്രക്കാർ ബഹളം വയ്ക്കാൻ തുടങ്ങിയതോടെ പറക്കൽ നിർത്തലാക്കി എയർ ഇന്ത്യാ വിമാനം; എലിയെ കൊല്ലാനായി വിമാനത്തിൽ കീടനാശിനി പ്രയോഗവും

മറുനാടൻ മലയാളി ബ്യൂറോ

വാരണാസി: വാരണാസിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള എയർ ഇന്ത്യ എ ഐ 691 വിമാനത്തിൽ എലിയെ കണ്ടതിനെ തുടർന്ന് സർവീസ് റദ്ദാക്കി. വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ വച്ചാണ് എലിയെ കണ്ടത്.

റൺവേയിലൂടെ പോകുന്നതിനിടെ യാത്രക്കാരാണ് വിമാനത്തിനുള്ളിൽ എലിയെ കണ്ടത്. ഇതേതുടർന്ന് വിമാനം തിരികെയെത്തിച്ച് യാത്രക്കാരെ പുറത്തിറക്കിയ ശേഷം എലിയെ തിരഞ്ഞു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല. വിമാനയാത്രക്കാർ ബഹളം വയ്ക്കാൻ തുടങ്ങിയതോടെ സർവീസ് റദ്ദാക്കി മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അയച്ചു.

ന്യൂഡൽഹിയിൽ നിന്ന് എൻജിനിയർമാരെത്തി എലിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിമാനത്തിനുള്ളിൽ കീടനാശിനി പ്രയോഗിച്ചു 12 മണിക്കൂറോളം അടച്ചിട്ടിട്ടും എലിയെ കണ്ടെത്താനായില്ല. വിമാനത്തിനകത്ത് എലി കയറിയാൽ പല വയറുകളും കടിച്ചുമുറിച്ച് സാങ്കേതിക തകരാറുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൈലറ്റുമാരുടെ നിയന്ത്രണം നഷ്ടമായി വലിയ അപകടമുണ്ടാകാനും ഇത് ഇടയാക്കുമെന്നും എയർ ഇന്ത്യാ അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP