Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

ആറാം വിവാഹത്തിനൊരുങ്ങി ഉത്തർപ്രദേശ് മുൻ മന്ത്രി ചൗധരി ബഷീർ; നേരിട്ട് കണ്ട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ വീട്ടിൽ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലി; ഭാര്യയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

ആറാം വിവാഹത്തിനൊരുങ്ങി ഉത്തർപ്രദേശ് മുൻ മന്ത്രി ചൗധരി ബഷീർ; നേരിട്ട് കണ്ട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ വീട്ടിൽ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലി; ഭാര്യയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

ന്യൂസ് ഡെസ്‌ക്‌

ആഗ്ര: ആറാം വിവാഹത്തിനൊരുങ്ങിയ ഉത്തർപ്രദേശ് മുൻ മന്ത്രിക്കെതിരെ വീട്ടിൽ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി ഭാര്യ. മായാവതി സർക്കാരിന്റെ കാലത്ത് യുപി മന്ത്രിയായിരുന്ന ചൗധരി ബഷീറിനെതിരെയാണ് പരാതിയുമായി മൂന്നാമത്തെ ഭാര്യ നഗ്മ രംഗത്തെത്തിയത്.

ആഗ്രയിലെ മണ്ഡോല സ്റ്റേഷനിൽ ഭാര്യയുടെ പരാതിയിൽ ചൗധരി ബഷീറിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. ശെയിഷ്ഠ എന്ന യുവതിയെ ചൗധരി ബഷീർ വിവാഹം കഴിക്കാനൊരുങ്ങുന്ന വിവരം അറിഞ്ഞാണ് ഭാര്യ നഗ്മ പരാതി നൽകിയത്.

വിവാഹ വിവരമറിഞ്ഞ് അവർ ചൗധരി ബഷീറിനെ കണ്ട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അദ്ദേഹം വീട്ടിൽ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി. വിവാഹത്തിന് ശേഷം ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും ഭാര്യ പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു.

പൊലീസിന്റെ സഹായം അഭ്യർത്ഥിച്ച് നഗ്മ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2012-ലാണ് നഗ്മയും ചൗധരി ബഷീറും വിവാഹിതരാകുന്നത്. ഇവർക്ക് രണ്ട് കുട്ടികളും ഉണ്ട്.

മായാവതി സർക്കാരിന്റെ കാലത്ത് ഉത്തർപ്രദേശിലെ മന്ത്രിയായിരുന്നു ചൗധരി ബഷീർ. പിന്നീട് ബി.എസ്‌പിയിൽ നിന്ന് സമാജ്വാദി പാർട്ടിയിലേക്ക് ചേക്കേറിയിരുന്നു. ചൗധരി ബഷീറിനെതിരെ മറ്റ് നിരവധി ക്രിമിനൽ കേസുകളും കോടതിയിൽ നിലവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP