Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ രാജ്യസഭ അം​ഗമായ സിപിഎം നേതാവ് യാത്ര ചെയ്യാതെ എഴുതിയെടുത്തത് ഒന്നര ലക്ഷത്തോളം രൂപ; ബം​ഗാളിൽ നിന്നുള്ള നേതാവ് 63 ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം യാത്ര ചെയ്തത് ഏഴെണ്ണത്തിൽ മാത്രം

മുൻ രാജ്യസഭ അം​ഗമായ സിപിഎം നേതാവ് യാത്ര ചെയ്യാതെ എഴുതിയെടുത്തത് ഒന്നര ലക്ഷത്തോളം രൂപ; ബം​ഗാളിൽ നിന്നുള്ള നേതാവ് 63 ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം യാത്ര ചെയ്തത് ഏഴെണ്ണത്തിൽ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിപിഎമ്മിന്റെ മുൻരാജ്യസഭാംഗം ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം വരുത്തിയെന്ന് റിപ്പോർട്ട്. ബംഗാളിൽനിന്നുള്ള സിപിഎം നേതാവാണ് യാത്ര ചെയ്യാതെ പണം എഴുതിയെടുത്തത്. 2019 ജനുവരിയിൽ 63 ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്‌തെങ്കിലും അതിൽ ഏഴെണ്ണം മാത്രമാണു യാത്രയ്ക്ക് ഉപയോഗിച്ചത്. എന്നാൽ 63 ടിക്കറ്റുകളുടെയും പണം എഴുതിയെടുത്തിട്ടുണ്ട്. മുൻഎംപിമാർക്ക് തനിച്ച് ഫസ്റ്റ് എസി യാത്രയ്ക്കും സഹായിയോടൊപ്പം സെക്കൻഡ് എസി യാത്രയ്ക്കും അർഹതയുണ്ട്.

63 ടിക്കറ്റുകൾക്കായി ആകെ 1,69,005 രൂപയാണ് വേണ്ടിവന്നത്. ഇതിൽ 22,085 രൂപയുടെ ടിക്കറ്റ് മാത്രമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. ബാക്കി 1,46,920 രൂപയും എഴുതിയെടുത്തു. എംപിമാരും മുൻ എംപിമാരും ഇത്തരത്തിൽ കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്ത് ഉപയോഗിക്കാതെ റീഇമ്പേഴ്‌സ്‌മെന്റ് നടത്തുന്നതായി രാജ്യസഭാ സെക്രട്ടേറിയറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ചു വിശദമായി പഠിക്കാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാജ്യസഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടു. ഉപയോഗിക്കാത്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യണമെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ തുക അവരിൽനിന്നു തന്നെ ഈടാക്കും. രാജ്യസഭാംഗങ്ങളെയും ലോക്‌സഭാംഗങ്ങളെയും വേർതിരിച്ചറിയാൻ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താൻ റെയിൽവേയും നടപടി ആരംഭിച്ചു.

ചില എംപിമാർ ബുക്ക് ചെയ്തതിന്റെ 15 ശതമാനം ടിക്കറ്റുകൾ മാത്രമേ ഉപയോഗിക്കാറുള്ളു. എന്നാൽ മുഴുവൻ ടിക്കറ്റുകളും റീഇമ്പേഴ്‌സ് ചെയ്യും. 2019-ൽ എംപിമാരുടെയും മുൻ എംപിമാരുടെയും ടിക്കറ്റ് ചെലവായി റെയിൽവേ 7.8 കോടി രൂപയാണ് രാജ്യസഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടത്. ഇത് എംപിമാരുടെയും കുടുംബത്തിന്റെയും ആകെ യാത്രാചെലവിന്റെ മൂന്നിലൊന്നു മാത്രമാണ്. മൂന്നിൽ രണ്ടു ഭാഗവും നൽകുന്നത് ലോക്‌സഭയിൽനിന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP