Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിൽ എന്നും ആശുപത്രി അധികൃതർ

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിൽ എന്നും ആശുപത്രി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് ബാധിതനായ മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ. പ്രണബ് മുഖർജിയുടെ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വെന്റിലേറ്ററിന്റെ സാഹയത്തോടെ അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയക്ക് മുമ്പായി നടത്തിയ കോവിഡ് പരിശോധനയിൽ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നു. തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും താനുമായി സമ്പർക്കത്തിലേർപ്പെട്ടവരെല്ലം നിരീക്ഷണത്തിൽ പോകണമെന്നും പ്രണബ് മുഖർജി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 2012 മുതൽ 2017 വരെ പ്രണബ് മുഖർജി രാഷ്‌ട്രപതി സ്ഥാനം അലങ്കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP